Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകള്‍ നയിക്കുന്ന വാര്‍ത്താ ചാനല്‍ ജനശ്രദ്ധനേടുന്നു
രാംലില ഗച്ചി(ബീഹാര്‍): പുരുഷന്മാര് കുലപതികളായി വാഴുന്ന മാധ്യമലോകത്ത് സ്ത്രീകള്‍ നേതൃത്വം നല്കുന്ന വാര്‍ത്താചാനല്‍ ശ്രദ്ധേയമാകുന്നു.
ബീഹാറിലെ രാംലില ഗച്ചി ഗ്രാമത്തിലെ അപന് സമാചാര്‍ എന്ന ചാനലാണ് പുരുഷന്മാരുടെ അസാന്നിദ്ധ്യം കൊണ്ടും വാര്‍ത്തകളുടെ സവിശേഷതകൊണ്ടും ജനശ്രദ്ധനേടുന്നത്. ഗ്രാമീണരുടെ പ്രശ്നങ്ങളാണ് ചാനലിലെ മുഖ്യ വിഷയം.
ഞങ്ങള്‍ പ്രശ്നങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തി അവ ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുന്നു- ചാനലിലെ വാര്‍ത്താവായനക്കാരിയായ ഖുശ്ബു പറയുന്നു.
റിപ്പോര്‍ട്ടര്‍മാര്‍ കാമറ കൈകാര്യം ചെയ്യുന്നവര്‍ അവതാരകര്‍ തുടങ്ങി വളരെ കുറഞ്ഞ ജീവനക്കാര്‍ മാത്രമേ ചാനലില്‍ ജോലിക്കാരായുള്ളു. എല്ലാവരും ഒരു ഹാന്‍ഡി കാമറയുമായി സൈക്കിളില്‍ കറങ്ങി വാര്‍ത്തകള്‍ ശേഖരിച്ചുകൊണ്ടുവരുന്നു.
വെറും വാര്‍ത്തകളേക്കാളുപരി ആളുകള്‍ക്ക് കൂടുതല്‍ താല്പര്യമുണ്ടാക്കുന്ന തരം വാര്‍ത്തകളുമായാണ് പ്രവര്‍ത്തകര്‍ തിരിച്ചെത്തുന്നത്. കുടിവെള്ളം, വൈദ്യുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സ്ത്രീകളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഇവയ്ക്കൊക്കെയാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്- പ്രവര്‍ത്തകര്‍ പറയുന്നു.
സന്തോഷ് ആനന്ദ് എന്നയാളാണ് ചാനലിന്റെ സ്ഥാപകന്‍. സ്ത്രീശാക്തീകരണത്തിലെ ഏറ്റവും പ്രധാന ചുവടുവെപ്പാണിത്. ഇവിടെ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇവര്‍ കരുത്താര്‍ജിക്കണമെന്നും ഇത്തരം മേഖലയില്‍ വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്- സന്തോഷ് പറഞ്ഞു.



Click it and Unblock the Notifications
