Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
ഫാഷന്‍ എന്ന വാക്കുതന്നെ യുവത്വത്തിന്റെ ബിംബമാണ്. ഫാഷന്‍ ഷോകളും ഫാഷന്‍ നൈറ്റുകളുമെല്ലാം കോളജ് യുവത്വത്തിനും സിനിമാ രംഗത്തുള്ളവരെയുമൊക്കെ ലക്ഷ്യം വച്ചാണ് പൊതുവെ അരങ്ങേറാറുള്ളത്.
എന്നാല്‍ ഓഗസ്റ്റ് 26ന് ശനിയാഴ്ച ദില്ലിയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഫാഷന്‍ പ്രദര്‍ശനം നടന്നു. ഗര്‍ഭിണികളാണ് ഈ പ്രദര്‍ശനത്തില്‍ റാംപിലെത്തിയത്. ഇവര്‍ക്കായുള്ള ഫാഷന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു ഇവിടെ നടന്നത്.
9-മന്ത്സ് എന്ന ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലെ ചീഫ് എക്സിക്യട്ടീവ് ഓഫീസര്‍ അപര്‍ണ്ണ സെന്നിന്റെ മേല്‍നോട്ടത്തിലാണ് പ്രദര്‍ശനം നടന്നത്. സ്ഥാപനത്തിലെ മൂന്ന് ഡിസൈനര്‍മാരാണ് ഗര്‍ഭിണികള്‍ക്കായുള്ള മനോഹരമായ ഫാഷന്‍ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
മുന്‍നിര ഫാഷന്‍ ഡിസൈനര്മാര്പോലും ഗര്‍ഭിണികളെ മുന്‍നിര്‍ത്തി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നില്ല. ഇവര്‍ക്കുള്ള ഡിസൈനുകള്‍ ഫീഡിംഗ് മാക്സികള്‍ പോലുള്ള വസ്ത്രങ്ങളില്‍ ഒതുങ്ങുന്നു.
ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് അമ്മാരാകാന് തയ്യാറെടുക്കുന്ന സ്ത്രീകളെയാണ്. അവരുടെ ശാരീരിക മാറ്റങ്ങള്‍ക്ക് ഉതകുന്നതും ഇവരെ കൂടുതല്‍ സുന്ദരികളുമാക്കുന്ന ഡിസൈനുകളാണ് പ്രദര്‍ശിപ്പിച്ചത്. ഓഫീസുകളിലേയ്ക്കും മറ്റും അണിയാവുന്ന തരം വസ്ത്രങ്ങളും ഇവയില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ഇവര്‍ക്കായി കിട്ടുന്ന വസ്ത്രങ്ങള്‍ മിക്കതും അയഞ്ഞ് തൂങ്ങി കൂടുതല്‍ തടിതോന്നിക്കുന്നതാണ്. ഇവിടെ രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയില്‍പ്പോലും ഇവര്‍ക്ക് ആത്മവിശ്വാസം നല്കാന് ഈ വസ്ത്രങ്ങള്‍ക്ക് കഴിയും- അപര്‍ണ ജെയിന് പറയുന്നു.
ഇത് തീര്‍ത്തും നല്ല ഒരു കാര്യമാണെന്ന് പ്രദര്‍ശനം കാണാനെത്തിയ, ഒരു കുട്ടിയുടെ മാതാവും ഇപ്പോല്‍ അഞ്ചു മാസം ഗര്‍ഭിണിയുമായ, മെലീസ്സ സൂദ് പറയുന്നു. ഞാന്‍ ആദ്യമായി ഗര്‍ഭം ധരിച്ചപ്പോള്‍ മിക്കപ്പോഴും മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ക്കായി ഞാന്‍ ഒരു പാട് കടകളില്‍ കയറിയിട്ടുണ്ട്. പക്ഷേ എല്ലായിടത്തും അളവും വലിപ്പവും കൂടിയമാത്രമേ ലഭിച്ചിരുന്നുള്ളു. ഇവിടെ പ്രദര്ശിപ്പിക്കപ്പെട്ടവയെല്ലാം നല്ല വസ്ത്രങ്ങളാണ്- സൂദ് സാക്ഷ്യപ്പെടുത്തുന്നു.
കാഷ്വല്‍ വേര്, ഇവനിംഗ് വേര്, ഫോര്‍ വര്‍ക്കിംഗ് മതേസ് തുടങ്ങിയ വിഭാഗങ്ങളായാണ് വസ്ത്രങ്ങളുടെ പ്രദര്‍ശനം നടന്നത്.



Click it and Unblock the Notifications
