Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹൈ ഹീലില് വനിതകളുടെ ഓട്ടം!!!!!!!!!!!!
സ്ത്രീകളുടെ ശരീര സൗന്ദര്യം നിര്ണ്ണയിക്കുന്നതില് സ്തനങ്ങള്ക്ക് പ്രധാന പങ്കുണ്ടെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. മാറിടത്തിന്റെ സൗന്ദര്യം കുറഞ്ഞുപോയെന്നോര്ത്ത് വേവലാതിപ്പെടുന്നവര് ഒട്ടും കുറവല്ല.
ചിലരിതിനെ മറികടക്കാനായി കോസ്മെറ്റിക് സര്ജ്ജറിയും മാറിടം മാറ്റിവെയ്ക്കല് ശസ്ത്രക്രിയയും നടത്തുന്നു. ഇതിന് കഴിവില്ലാത്തവരാകട്ടെ സ്തനങ്ങളെ സുന്ദരമാക്കി നിര്ത്തുന്ന പുഷ് അപ്പ് ബ്രാകള് ഉപയോഗിക്കുന്നു. മാറിടങ്ങള്ക്ക് വലിപ്പക്കുറവുള്ളവര്ക്ക് ആവശ്യത്തിന് വലുപ്പം തോന്നിയ്ക്കാനും ഇത്തരം അടിവസ്ത്രങ്ങള് ഉപയോഗിച്ചുവരുന്നുണ്ട്.
ഇത് ഉപയോഗിക്കുന്നവര്ക്ക് സന്തോഷം നല്കുന്ന ഒരു പുതിയ വാര്ത്തയുണ്ട്. ഇനി കേടാകുന്നതനനുസരിച്ച് ഈ അടിവസ്ത്രം വാങ്ങണമല്ലോയെന്നോര്ത്ത് വിഷമിക്കേണ്ടതില്ല. ഒരു താക്കോല് ദ്വാര ശസ്ത്രക്രിയയുടെ സഹായത്തോടെ ഇത്തരമൊന്ന് നിങ്ങളുടെ ചര്മ്മത്തിനിടയില് സ്ഥിരമാക്കി വെയ്ക്കാന് കഴിയും.
സാധാരണ നിലയില് അനസ്തീഷ്യ നല്കി 40 മിനിറ്റു നീണ്ട ഒരു ശസ്ത്രക്രിയയിലൂടെ ഇത് ശരീരത്തില് സ്ഥാപിക്കാന് കഴിയുകയെന്നത് ചില്ലറക്കാര്യമാണോ. ഇസ്രയേല് സ്വദേശിയായ പ്ലാസ്റ്റിക് സര്ജ്ജന് ഡോക്ടര് ഇയല് ഗൗര് ആണ് ഈ പുഷ് അപ്പ് ബ്രാ നിര്മ്മിച്ച് സ്ത്രീകളുടെ അടിവസ്ത്രക്കൂട്ടത്തിലേയ്ക്ക് ഒരു പുതിയ മോഡലിന് രംഗപ്രവേശം നല്കിയത്.
ഇതിന് 4,000 പൗണ്ട് (326,255.78 രൂപ)വിലവരും. തുണികൊണ്ടുള്ള ബ്രായ്ക്ക് സമാനമായ രൂപംതന്നെയാണ് ഇതിനുമുള്ളത്. ഇതിന്റെ കപ്പുകള് സിലിക്കണ്കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്. ചര്മ്മത്തിന് ഒരു സെന്റിമീറ്റര് അടിയിലായാണ് ഈ ബ്രാ സ്ഥാപിക്കുന്നത്.
പിന്നീട് ഇതിനെ നൂലുകള്കൊണ്ടോ സ്ട്രാപ്പുകള്കൊണ്ടോ ഉറപ്പിച്ചുനിര്ത്തുന്നു. ചര്മ്മത്തിനുള്ളില് വെച്ചാണ് കപ്പുകളില് സ്ട്രാപ്പുകള് തുന്നിച്ചേര്ക്കുന്നത്. ശസ്ത്രക്രിയകഴിയുമ്പോള് മാറിടങ്ങള് പൂര്വ്വാധികം സുന്ദരവും യൗവ്വനം തുടിക്കുന്നതുമാകുമത്രേ.
ഏറെക്കാലത്തോളം ഈ സൗന്ദര്യം നിലനില്ക്കുമെന്നാണ് ഡോക്ടര് ദൗര് അവകാശപ്പെടുന്നത്. പിന്നീട് പത്തുവര്ഷത്തിന്ശേഷം മാത്രം ഇതിന്റെ മറ്റെന്തെങ്കിലും കാര്യത്തെപ്പറ്റി ചിന്തിച്ചാല് മതിയത്രേ. അതായത് പത്തുവര്ഷം കഴിഞ്ഞ് മാത്രമേ സ്ട്രാപ്പുകള് കുടുക്കുകയോ മറ്റുവ്യതിയാനങ്ങള് വരുത്തുകയോ വേണ്ടതുള്ളു.
ഇത് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയയെ മിനിമല്ലി ഇന്വാസിവ് മാസ്ടോപെക്സി എന്നാണ് പറയുന്നത്. ഇപ്പോള്ത്തന്നെ സൗന്ദര്യത്തില് ആശങ്കയുള്ള ഒട്ടേറെ സ്ത്രീകള് ഈ ശസ്ത്രക്രിയയ്ക്ക് താല്പര്യം കാണിച്ചു മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഗൗര് പറഞ്ഞു. അടുത്ത വസന്തകാലത്ത് ബെല്ജിയത്തിലാണത്രേ ഇതിന്റെ ആദ്യ പരീക്ഷണ ശസ്ത്രക്രിയ നടത്തുന്നത്. ഇത് പൂര്ണ്ണവിജയമാണെങ്കില് ഈ കപ്പ് ആന്റ് കപ്പ് ബ്രാ പ്ലാസ്റ്റിക് സര്ജന്മാര്വഴി സ്ഥാപിക്കാനുള്ള സൗകര്യം ലഭ്യമാകും.
കാര്യം ഇങ്ങനെയാണെങ്കിലും ബ്രിട്ടീഷുകാരായ ചില ആരോഗ്യ വിദഗ്ധര് ഇതിന്റെ കാര്യത്തില് ആശങ്കകള് പ്രകടിപ്പിക്കുന്നുണ്ട്. സിലിക്കണില് നിര്മ്മിക്കുന്ന കപ്പുകള് ചര്മ്മത്തില് കുഴപ്പങ്ങളുണ്ടാക്കുമെന്നും പൊതുവേ വലിപ്പമേറിയ മാറിടമുള്ള സ്ത്രീകളില് ഇത് പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് അവര് ചൂണ്ടിക്കാട്ടുന്നത്.



Click it and Unblock the Notifications
