Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
ഷോപ്പിംഗ് ഭ്രമമില്ലാത്തവര് സ്ത്രീകളാണോ?
സ്ത്രീകളിലെ ഷോപ്പിംഗ് ഭ്രമത്തെക്കുറിച്ച് കേള്‍ക്കാത്തവരില്ല. അടുക്കള വസ്തുക്കള്‍ മുതല്‍ സൗന്ദര്യവര്ദ്ധകവസ്തുക്കള്വരെയുള്ള പട്ടികയില്‍ എന്തും വാങ്ങിക്കൂട്ടുകയെന്നത് സ്ത്രീകളുടെ ഏറ്റവും വലിയ വിനോദമാണ്.
ഇതിനായി അവര്‍ പൊടിച്ചുകളയുന്ന കാശിന്റെ കണക്ക് നോക്കിയാല്‍ കണ്ണുതള്ളും. ഷോപ്പിംഗ് ഭ്രമക്കാര്‍ എന്ന് സ്ത്രീകള്‍ക്ക് ഇരട്ടപ്പേരുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയ അടിസ്ഥാനത്തെക്കുറിച്ച് ഇക്കാലം വരെ ആരും ചിന്തിച്ചിട്ടുണ്ടാകില്ല.
നിരീക്ഷണത്തിന്റെ പിന്‍ബലത്തില്‍ വീണ പേരാണെങ്കിലും ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നാണ് പുതിയ ഗവേഷണങ്ങള്‍ കാണിയ്ക്കുന്നത്.
ഷോപ്പിംഗ് ഭ്രമത്തിനുകാരണമാകുന്ന ജീന്‍ സ്ത്രീകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. അതായത് ഈ ഇരട്ടപ്പേര് കേള്‍ക്കുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല, പകരം അത് തങ്ങളുടെ സ്ത്രീത്വത്തിന്റെ ഭാഗമാണെന്ന് കരുതി സമാധാനിച്ചാല്‍ മതിയെന്നു ചുരുക്കം.
ഒരു തരം എവല്യൂഷണറി ജീന്‍ ആണത്രേ സ്ത്രീകളെ ഇങ്ങനെ ഷോപ്പിംഗ് പ്രിയരാക്കി മാറ്റുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് രസകരമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഷോപ്പിംഗ് ഭ്രമക്കാരെന്ന് പറഞ്ഞാലും വസ്ത്രങ്ങള്‍ക്കും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കും പുറമേ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവയെല്ലാം വാങ്ങി അടുക്കള നിറയ്ക്കുന്നതിലും സ്ത്രീകള്‍ ഉത്സാഹികളാണ്. ഈ രീതി ഗുണകരമാണെന്നും ഗവേഷകര്‍ പറയുന്നു.
പുരുഷന്മാരാകട്ടെ തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ സ്വന്തമാക്കുന്നതില്‍ മാത്രമാണ് താല്പര്യം കാണിയ്ക്കുന്നത്. മാത്രമല്ല ഇതെല്ലാം വാങ്ങിക്കൂട്ടുമ്പോള്‍ ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യാന്‍ സ്ത്രീകള്‍ മുതിരുന്നില്ലെന്ന് മാത്രമല്ല വിലപേശി കുറഞ്ഞ വിലയ്ക്ക് അവര്‍ സാധനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നു.
പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ 86 സ്ത്രീപുരുഷന്മാരെ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിനായി വിട്ടു. ഇവര്‍ക്കെല്ലാം ഏതൊക്കെ കടകളില്‍ കയറണമെന്നും എന്തൊക്കെ ഭക്ഷണസാധനങ്ങള്‍ വാങ്ങണമെന്നുമുള്ള ഒരു പട്ടിക നല്‍കിയിരുന്നു. ഇവരില്‍ കടകളിലെല്ലാം മറക്കാതെ കയറിയത് സ്ത്രീകളാണത്രേ, മാത്രവുമല്ല പറഞ്ഞ സാധനങ്ങളും ഇവര്‍ കൃത്യമായി കൊണ്ടുവരുകയും ചെയ്തു.
ഒപ്പം ഓരോ കടയും എവിടെ സ്ഥിതിചെയ്യുന്നവെന്നതും സ്ത്രീകള്‍ ഓര്‍ത്തിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പുരുഷന്മാര് ഇക്കാര്യത്തിലെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. പുരുഷന്മാര് തങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള വസ്തുക്കളുടെ കാര്യം മാത്രമാണ് ഓര്‍ത്തിരുന്നത്. സ്ത്രീകളാവട്ടെ ഭക്ഷ്യവസ്തുക്കളുടെ കലോറിയുടെ അടിസ്ഥാനത്തിലാണ് അവ ഓര്‍ത്തുവെച്ച് വാങ്ങിച്ചത്. ഇതും എവല്യൂഷണറി ജീനിന്റെ പ്രവര്‍ത്തനം മൂലമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.



Click it and Unblock the Notifications