Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സെബ്രീന വീണ്ടും വാര്‍ത്തയില്‍
ദില്ലി: പണമുണ്ടാക്കാനായി വിദേശത്തെയ്ക്ക് ചേക്കേറുന്ന എന്‍ആര്‍ഐ ഭര്ത്താക്കന്മാരാല് ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ കണ്ണീരും കഥനകഥകളും നാട്ടിലെ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയെന്നത് പുതുമയുളള കാര്യമല്ല.
എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. വര്‍ഷംതോറും നൂറു കണക്കിന് വിദേശഇന്ത്യക്കാര്‍ ഭാര്യമാരാല്‍ വഞ്ചിതരാവുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
അമേരിക്കയിലെ ഇന്ത്യന്സംഘടന നടത്തിയ പഠനത്തില്‍ വര്‍ഷംതോറും നൂറുകണക്കിന് വിദേശഇന്ത്യക്കാര്‍ ഭാര്യമാരാല്‍ വഞ്ചിതരാവുന്നുണ്ടെന്ന് കണ്ടെത്തി.
രക്ഷക് എന്ന സംഘടനയാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. എന്‍ആര്‍ഐ ഭര്‍ത്താവിന്റെ വധുവായി വിദേശത്തെത്തിയാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകുന്ന ഇന്ത്യന്യുവതികളുടെ എണ്ണം പെരുകുകയാണെന്ന് പഠനം പറയുന്നു.
ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഭര്ത്താക്കന്മാര് ഇങ്ങനെ പെരുവഴിയിലാകുന്നുണ്ട്. വിദേശത്തെത്താനുള്ള മാര്‍ഗമായി മാത്രം വിവാഹത്തെ ആശ്രയിക്കുന്ന യുവതികളുടെ എണ്ണം ഏറുകയാണെന്നാണ് സൂചന.
ലിംഗപരമായ നിയമങ്ങളുടെ ദുരുപയോഗമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്ന് സംഘടനകള്‍ പറയുന്നു. ഗാര്‍ഹികപീഡനം, സ്ത്രീധനം വാങ്ങിയുള്ള വഞ്ചന തുടങ്ങിയ വകുപ്പുകളില്‍ കള്ളക്കേസ് കൊടുത്ത് വിവാഹമോചനം സമ്പാദിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാരുടെ കഥകള്‍മാത്രം പ്രാധാന്യത്തോടെ വാര്‍ത്തകളില്‍ നിറയുകയും അവരുടെ രക്ഷയ്ക്കായി സര്‍ക്കാറും സംഘടനകളും ഒരേപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്പോള്‍ പാവപ്പെട്ട ഭര്ത്താക്കന്മാരുടെ കാര്യം പുറംലോകമറിയാറില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.



Click it and Unblock the Notifications
