Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
സെബ്രീന വീണ്ടും വാര്‍ത്തയില്‍
ചെന്നൈ: വിവിരസാങ്കേതിക വിദ്യാമേഖലയില്‍(ഐടി) ജോലിചെയ്യുന്നവര്‍ക്കിടയില്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതായി റിപ്പോര്‍ട്ട്.
ചെന്നൈ നഗരത്തിലെ മൂന്ന് കുടുംബകോടതികളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാഹമോചനക്കേസുകള് നാല്പത് ശതമാനത്തോളവും ഐടി മേഖലയില്‍ ജോലിചെയ്യുന്നവരുടേതാണ്. മിക്കവരും ഐടി കമ്പനികളിലോ ബിപിഒകളിലോ ജോലിചെയ്യുന്ന ദമ്പതികളാണ്- മദ്രാസ് ഹൈക്കോടതിയിടെ മുതിര്‍ന്ന അഭിഭാഷകയായ ടികെആര്‍ സുധ പറയുന്നു.
2006ല്‍ 3,000ത്തോളം വിവാഹമോജനക്കേസുകളാണ് ചെന്നൈ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2007 ജൂണ്‍ ആയപ്പോഴേയ്ക്കും ഇതില്‍ വന്‍ വര്‍ദ്ധനവുണ്ടായി.
ഏതാനും വര്‍ഷം മുമ്പ് കുടുംബകോടതികള്‍ എന്നത് ആരും കയറാനില്ലാത്ത ഒട്ടും തിരക്കില്ലാത്ത സ്ഥലങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയാണ് ഏറ്റവും തിരക്കേറിയ കോടതികള്‍. തിരക്കുകാരണം ഇവിടത്തെ അഭിഭാഷകര്‍ക്ക് തങ്ങളുടെ ജോലിയെടുക്കാന്‍ പോലും വേണ്ടത്ര സൗകര്യമില്ലാതായിരിക്കുന്നു- സുധ ചൂണ്ടിക്കാട്ടുന്നു.
ഐടി മുന്നേറ്റത്തിന്റെ കാര്യത്തില്‍ ബാംഗ്ലൂരിന് തൊട്ടുപുറകില്‍ നില്ക്കുന്ന ചെന്നൈ നഗരത്തില്‍ ഒട്ടേറെ ഐടി സ്ഥാപനങ്ങളും ബിപിഒകളും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരപ്രാന്തങ്ങളിലായി രണ്ടു ലക്ഷത്തിലേറെ ഐടി ജോലിക്കാര്‍ ജീവിക്കുന്നുമുണ്ട്.
ഈ രംഗത്ത് ജോലിയെടുക്കുന്ന മിക്കവര്‍ക്കും ഉര്‍ന്ന ശംബളവും അതുകൊണ്ട് തന്നെ ഉയര്‍ന്ന ജീവിതനിലവാരവുമാണുള്ളത്. അതേസമയംതന്നെ ഇവരുടെ ജോലി സമ്മര്‍ദ്ദം കൂടുതലും മിക്കവരും ജോലിയ്ക്കു പുറത്തുള്ള ജീവിതം വേണ്ടവിധം ആസ്വദിക്കാന്‍ കഴിയാത്തവരുമാണ്.
ജോലിത്തിരക്ക് മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, സമയക്കുറവ്, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയെല്ലാമാണ് മിക്ക ദമ്പതികളെയും വിവാഹമോചനത്തിലേയ്ക്ക് നയിക്കുന്നത്- ഇന്ത്യന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഡോക്ടര്‍ എസ് നമ്പി പറയുന്നു.
ഇവരില്‍ മിക്കവരും 28 വയസ്സാകുമ്പോഴേയ്ക്കുതന്നെ മാനസിക സമ്മര്‍ദ്ദത്തിന്റെ പരകോടിയിലെത്തുകയാണ്. 35 വയസ്സാകുമ്പോഴേയ്ക്കും ഇവര്‍ മാനസികമായി തളരുകയും എല്ലാകാര്യങ്ങളിലും അസഹത്യതയും അക്ഷമയും കാണിക്കുന്നവായി മാറുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പര ധാരണയും പരിഗണനയും ഇല്ലാതാവുകയും പലരും പിരിയുകയെന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.



Click it and Unblock the Notifications