Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ഗര്ഭപാത്രമോ അണ്ഡമോ തരൂ കുഞ്ഞിനെ ഞങ്ങള് തരാം
കുട്ടികളുണ്ടാവില്ലെന്നറിയുമ്പോള് പലരും കൃത്രിമ ബീജസങ്കലന മാര്ഗ്ഗങ്ങളാണ് അവലംബിക്കുന്നത്- ആവിഎഫ് സെന്ററിലെ എന്റോക്രിനോളജിസ്റ്റ് അലോക് ബാനര്ജി സാക്ഷ്യപ്പെടുത്തുന്നു.
ദമ്പതികളില് സ്ത്രീയ്ക്ക് ഗര്ഭം ധരിയ്ക്കാന് പറ്റാത്ത അവസ്ഥയാണെങ്കില് അവരുടെ അണ്ഡവും ഭര്ത്താവിന്റെ ബീജവും ഉപയോഗിച്ച് ലബോറട്ടറികളിലെ ടെസ്റ്റ് ട്യൂബുകളില് കൃത്രിമ ബീജസങ്കലനം നടത്താം. അതല്ല സ്ത്രീയുടെ അണ്ഡോല്പാദനത്തിനാണ് പ്രശ്നമെങ്കില് അണ്ഡം ദാനം ചെയ്യാന് തയ്യാറുള്ള ഒരാളെ കണ്ടെത്തി അവരില് നിന്നെടുത്ത അണ്ഡവും പുരുഷന്റെ ബീജവും ടെസ്റ്റ് ട്യൂബില് സങ്കലനം ചെയ്ത് അത് ഭ്രൂണാവസ്ഥയിലെത്തുമ്പോള് കുഞ്ഞിനെ വേണ്ടുന്ന സ്ത്രീയുടെ ഗര്ഭപാത്രത്തില് നിക്ഷേപിക്കുന്നു.
ഗര്ഭപാത്രം തന്നെ വാടകയ്ക്ക് നല്കുന്നതാണ് മറ്റൊരു രീതി അതായത് ദമ്പതികളുടെ ബീജസങ്കലനം നടത്തിയശേഷം അത് കുഞ്ഞിനെ പ്രസവിച്ച് നല്കാന് തയ്യാറുള്ള സ്ത്രീയുടെ ഗര്ഭപാത്രത്തില് നിക്ഷേപിയ്ക്കുന്നു. അവരതിനെ പ്രസവിച്ച് ദമ്പതികള്ക്ക് നല്കുന്നു- ബാനര്ജി പറഞ്ഞു നിര്ത്തി.
ഇതിലേതാണ് നല്ല രീതി, ഏതെങ്കിലും രീതിയില് തെറ്റുണ്ടോ അതോ എല്ലാം തെറ്റാണോ ഇത് നിര്വ്വചിയ്ക്കാന് ആര്ക്കാവും പ്രത്യേകിച്ച് പ്രസവിച്ച് നല്കുന്ന കുഞ്ഞിനോട് ഗര്ഭപാത്രം വാടകയ്ക്ക് കൊടുത്ത സ്ത്രീയുടെ മാതൃത്വം ചുരക്കുകയും മറ്റാരുടേതെങ്കിലുമാണെങ്കിലും പത്തുമാസം ചുമന്ന് ജന്മം നല്കിയ കുഞ്ഞിനെ തിരിച്ച് വേണമെന്ന് തോന്നുകയും ചെയ്താല് ഏത് നിയമത്തിന് തടയാന് കഴിയും.
ഗര്ഭപാത്രങ്ങള് വാടകയ്ക്ക് കൊടുക്കുകയും അണ്ഡങ്ങള് ദാനം നല്കുകയും ചെയ്യുന്നത് രഹസ്യമായെങ്കിലും സാര്വ്വത്രികമാകുന്നതിന് മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമുണ്ട്. ഗര്ഭപാത്രങ്ങള് വടകയ്ക്ക് കൊടുക്കുന്നത് ധാര്മ്മികതയ്ക്ക് നിരക്കുന്നതാണോയെന്ന ചോദ്യം മലയാളിയുടെ മനസ്സില് ആദ്യം തൊടുത്തുവിട്ടത് ഈ ചിത്രമാണ്, സിബി മലയില് സംവിധാനം ചെയ്ത ദശരഥം.
കുഞ്ഞിനെ സ്വന്തമാക്കാന് കൊതിച്ച് ഒരു സ്ത്രീയുടെ ഗര്ഭപാത്രം വാടകയ്ക്കെടുത്ത അവിവാഹിതനായ നായകന്. കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോള് അതിനെ വിട്ടുകൊടുക്കാന് കഴിയില്ലെന്ന് പറഞ്ഞുകരയുന്ന ഗര്ഭപാത്രത്തിന്റെ ഉടമസ്ഥ. കുഞ്ഞെന്ന തന്റെ സ്വപ്നം ഉപേക്ഷിച്ച് ഗര്ഭപാത്രത്തിന് നല്കിയ വാടക തിരിച്ചുവാങ്ങാതെ മാതൃത്വത്തിന് മുന്നില് പരാജയം സമ്മതിയ്ക്കുന്ന നായകന്.
പതിനെട്ടുവര്ഷം മുമ്പ് മലയാളികള് കണ്ടിറങ്ങിയ ഈ ക്ലൈമാക്സ് ഇന്ന് ഗര്ഭപാത്രം വാടകയ്ക്കെടുക്കുന്നവരോ നല്കുന്നവരോ അഭിമുഖീകരിയ്ക്കുന്നുണ്ടാകുമോ.



Click it and Unblock the Notifications
