Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
അണ്ഡം ദാനം ചെയ്യുന്നത് തെറ്റാണോ
എന്റെ ഭര്ത്താവിനൊഴികെ കുടുംബത്തിലാര്ക്കും ഞാനീചെയ്യുന്നതിനെക്കുറിച്ച് അറിയില്ല. കുട്ടികള്ക്കോ ഭര്ത്താവിന്റെ കുടുംബക്കാര്ക്കോ ഒന്നും. അവരെയൊന്നും കാര്യങ്ങളറിയിക്കാനുള്ള ധൈര്യം എനിയ്ക്കില്ല. അവരെല്ലാം അറിഞ്ഞാല് എനിയ്ക്കും ഭര്ത്താവിനും പലതും അനുഭവിക്കേണ്ടിവരും. ഭര്ത്താവ് ദേവേന്ദറിന്റെ സമീപം നിന്ന സുഷ്മ തുടരുന്നു......
ഇന്ത്യയിലെ ജനതയും സംസ്കാരവും അണ്ഡദാനമെന്ന സങ്കല്പ്പത്തിന് ഇതേവരെ അംഗീകാരം നല്കിയിട്ടില്ല. ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്ത്തന്നെ അത് പരമരഹസ്യവുമായിരിക്കും. ഈ രീതി അവസാനിപ്പിച്ചാല്ത്തന്നെ ഇതിന്റെ പേരിലുള്ള ദുഷ്പേരുകളും തെറ്റിദ്ധാരണകളും അവസാനിപ്പിക്കാം- അവര് വിശദീകരിച്ചു.
അണ്ഡം ദാനം ചെയ്തകഴിഞ്ഞപ്പോഴൊക്കെ മാനസികമായി ഒരു ശൂന്യത സുഷ്മയ്ക്ക അനുഭവപ്പെട്ടിരുന്നുവത്രേ. ശരീരത്തിന്റെ ഭാഗം മറ്റാര്ക്കോ കൊടുക്കകയാണല്ലോയെന്ന ചിന്തയാണത്രേ പലപ്പോഴും മനസ്സില് വരുന്നിരുന്നത്. പക്ഷേ അപ്പോഴൊക്കെ ഭര്ത്താവ് ഇടപെട്ട് അത് പരിഹരിച്ചു. അങ്ങനെയൊരു പിന്തുണ ലഭിക്കുമ്പോള് തനിയ്ക്ക് എല്ലാം മറക്കാന് കഴിയുന്നുവെന്ന് സുഷ്മ പറയുന്നു.
ഭാര്യയുടെ അണ്ഡം ദാനം ചെയ്യുന്നതിനെക്കുറിച്ച് ദേവേന്ദര് പറയുന്നത് ഇങ്ങനെ. ഒരിയ്ക്കലും അതാര്ക്കാണ് കൊടുത്തതെന്ന് അറിയാന് ഞങ്ങള് ശ്രമിച്ചിട്ടില്ല. ഐവിഎഫ് ഫെര്ട്ടിലിറ്റി റിസര്ച്ച് സെന്ററിലെ അനൂപ് ഗുപ്തയുമായി ബന്ധപ്പെട്ടാണ് കാര്യങ്ങളൊക്കെ നടത്തുന്നത്. ഈ കേന്ദ്രം വഴി അണ്ഡം നല്കുന്ന മറ്റ് രണ്ട് സ്ത്രീകള് കൂടിയുണ്ടത്രേ.
ഇപ്പോള് അനപത്യതയെന്നത് ഇന്ത്യന് സമൂഹത്തില് വലിയ പ്രശ്നമായി മാറിയിരിക്കുന്നു. കുട്ടികളില്ലാതെ പലരും വിഷാദരോഗത്തിനും മറ്റും അടിമപ്പെടുന്ന അവസ്ഥയാണ്. പ്രായം ചെന്നശേഷമുള്ള വിവാഹങ്ങള് തൊഴില്ജന്യ രോഗങ്ങള്, മാനസിക സമ്മര്ദ്ദം, ജീവിത രീതികള് എന്നിവയെല്ലാം ചേര്ന്നാണ് പല ദമ്പതിമാരുടെയും ജീവിതത്തില് ഈ സൗഭാഗ്യം നിഷേധിക്കുന്നത്.



Click it and Unblock the Notifications
