Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഇവിടെ മാതൃത്വം വില്‍പ്പനയ്ക്കും വാടകയ്ക്കും
രക്തദാനത്തിന്റെ പേരില്‍ രക്തം വിറ്റ് ജീവിക്കുന്നവരുണ്ട്. ശരീരത്തിലെ വിലയേറിയ അവയവമായ കിഡ്നി വിറ്റ് ജിവിക്കുന്നവരെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ മാതൃത്വം വിറ്റ് ജീവിക്കുന്നവരെക്കുറിച്ച് വളരെ കുറച്ചുമാത്രമേ നമ്മള് കേട്ടിട്ടുള്ളു.
അത്തരം കേട്ടുകേള്‍വികള്‍ സത്യമാണെന്ന് നമ്മളില്‍ പലരും വിശ്വസിക്കുന്നുമില്ല. മകള്‍ക്കുവേണ്ടി അമ്മ കുഞ്ഞിനെ പ്രസവിച്ചുനല്‍കുന്നതും, കുഞ്ഞുങ്ങളുണ്ടാകാത്ത മകള്‍ക്കുവേണ്ടി അമ്മ അണ്ഡം സൂക്ഷിച്ചുവെയ്ക്കുന്നതുമെല്ലാം ഇതിനകം തന്നെ വാര്‍ത്തയായിട്ടുണ്ട്.
എന്നാല്‍ മാതൃത്വം വിറ്റ് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഒരു പുതിയ വിഭാഗം ഇന്ത്യയില്‍ രൂപാന്തരപ്പെട്ടുകഴിഞ്ഞു. വിശുദ്ധമെന്നും അനുഗ്രഹീതമെന്നും പറയുന്ന മാതൃത്വം വില്‍ക്കുന്നത് സത്കക്കര്‍മ്മമാണോ? കുട്ടികളില്ലാത്തവര്‍ക്കും സ്വന്തം കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടി സ്വന്തം ഗര്‍ഭപാത്രം നല്‍കുകയോ അണ്ഡം ദാനം നല്‍കുകയോ ചെയ്യുന്നത് തെറ്റായിരിക്കില്ല. പക്ഷേ അതിന് കൂലി പറഞ്ഞു വാങ്ങുമ്പോള്‍ അതിനെ ദാനമെന്ന് പറയാനൊക്കുമോ?
വിശ്വസിക്കാമെങ്കിലും എവിടേയോ ഒരു അവിശ്വാസ്യത തോന്നുന്നില്ലേ?. പക്ഷേ പകല്‍വെളിച്ചം പോലെ യാഥാര്‍ത്ഥ്യമായ അനുഭവവുമായാണ് ദില്ലി സ്വദേശിനിയായ സുഷ്മ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. ഇങ്ങനെ മാതൃത്വം വിറ്റ് ജീവിയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇരുപത്തിയാറുകാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ സുഷ്മയും. ഈ രണ്ടുപേര്‍ക്കല്ലാതെ ലോകത്തിന്റെ ഏതോകോണില്‍ വളരുന്ന മറ്റാറുകുട്ടികളുടെ കൂടി മാതാവാണ് സുഷ്മ. കാരണം പുറത്തുനിന്നുള്ള ആളുകള്‍ക്കായി ആറു തവണ സുഷ്മ തന്റെ അണ്ഡം ദാനം ചെയ്തുകഴിഞ്ഞു.



Click it and Unblock the Notifications
