Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
ലണ്ടന്: ജോലി, കുഞ്ഞ് ഇതില് രണ്ടില് ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടിവരുമ്പോള് വിദ്യാസമ്പന്നകളായി സ്ത്രീകള് ആദ്യത്തേതിന് കൂടുതല് പ്രാധാന്യം നല്കുന്നുവെന്ന് പഠന റിപ്പോര്ട്ട്.
സര്വ്വകലാശാലാ തലത്തില് വിദ്യാഭ്യാസം നേടിയ വനിതളാണത്രേ കുഞ്ഞുങ്ങളുണ്ടാവുകയെന്നതിനേക്കാളും ജോലിയ്ക്കും ഔദ്യോഗിക ജിവിതത്തിനും കൂടുതല് പ്രാമുഖ്യം നല്കുന്നത്.
1970കളില് ബിരുദധാരികളായ അഞ്ചു സ്ത്രീകളില് മൂന്നുപേര് എന്നനിലയില് ജോലി, കുഞ്ഞ് എന്നിവയില് ജോലിതന്നെയാണ് പ്രധാനപ്പെട്ടതായി കണ്ടിരുന്നത്. ഏങ്കിലും മുപ്പതുവയസ്സാകുമ്പോഴേയ്ക്കും വിവാഹ ബന്ധം കുഞ്ഞ് എന്നിവ അവരുടെ ജീവിതത്തില് യാഥാര്ത്ഥ്യമായിരുന്നു.
എന്നാല് ഇപ്പോള് അഞ്ച് സ്ത്രീകളില് ഒരാള് എന്ന നിലയ്ക്ക് മാത്രമാണ് മുപ്പത് വയസ്സാകുമ്പോഴേയ്ക്കും ഈ രീതിയില് ജീവിതത്തിന്റെ മറ്റൊരു തലത്തില് എത്തുന്നുള്ളു. കൂടുതല് സ്ത്രീകളും ഇപ്പോള് ഉന്നത വിദ്യാഭ്യാസവും ഉയര്ന്ന ജോലികളും നേടുന്നതിലാണത്രേ കൂടുതലായും ശ്രദ്ധിക്കുന്നത്.
പക്ഷേ വിദ്യാസമ്പന്നകളായ സ്ത്രീകള്ക്ക് മുമ്പത്തേതില് നിന്നും തീര്ത്തും വ്യത്യസ്തമായ ജോലികളും കുടുംബ സാഹചര്യങ്ങളുമാണ് ലഭിക്കുന്നതെന്നും സര്വ്വേയില് കണ്ടെത്തിയിട്ടുണ്ട്. മുഴുവന് സമയവും ജോലിയില് ഏര്പ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്ദ്ധിക്കുന്നതിനൊപ്പംതന്നെ കുട്ടികളില്ലാത്തവരുടെ എണ്ണവും വര്ദ്ധിച്ചുവരുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല് ഉന്നത വിദ്യാഭ്യാസത്തിനൊപ്പം ഉയര്ന്ന പദവികള് കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളില് കുട്ടികളില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. ഇപ്പോള് പ്രായം അമ്പതിനോടടുത്ത പത്തുസ്ത്രീകളില് ഒരാള്ക്കെന്നതോതില് കുട്ടികളില്ല.
മുപ്പതിനും നാല്പ്പതിനും ഇടയില് പ്രായമുള്ളവരില് അഞ്ചില് ഒരാളെന്ന രീതിയില് കുട്ടികളില്ലാത്തതിനെത്തുടര്ന്ന് വിഷമതകള് പേറി ജീവിക്കുന്നുണ്ട്-പഠനത്തിലെ കണ്ടെത്തലുകള് ഇങ്ങനെയൊക്കെയാണ്. റിസര്ച്ച് ഇന് പബ്ലിക് പോളിസി ജേണലിലാണ് പഠനറിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.



Click it and Unblock the Notifications
