Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!
രാജ്കോട്ട്: ഭര്‍തൃവീട്ടുകാരുടെ പീഡനത്തിനെതിരെ രാജ്കോട്ട് തെരുവില്‍ അര്‍ധനഗ്നയായി പ്രതിഷേധ പ്രകടനം നടത്തിയ പൂജ ചൗഹാന് ജീവനാംശം നല്‍കാമെന്ന് ഭര്‍ത്താവ്.
പുജയ്ക്കും മകള്‍ക്കും ജീവിത ചെലവിനായി പ്രതിമാസം 1,300രൂപ നല്‍കാമെന്ന് ഭര്‍ത്താവ് പ്രതാപ് കോടതിയെ അറിയിക്കുകയായിരുന്നു.
ഗാര്‍ഹിക പീഡന നിരോധനിയമത്തിന്റെ കീഴില്‍ പുജ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരുന്നു. കൂടാതെ ഇപ്പോള്‍ താമസിച്ചു വരുന്ന വനിതാ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും താന്‍ ആദ്യം താമസിച്ചിരുന്ന ശാന്തിനഗറിലേയ്ക്ക് താമസം മാറ്റാന്‍ സമ്മതിയ്ക്കണമെന്നും പൂജ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കോടതി ആഗസറ്റ് മൂന്നിന് തീരുമാനമെടുക്കും.
കോടതിയില്‍ നിന്നും പുറത്തെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ട പൂജ തന്റെ കേസില്‍ അന്വേഷണം നടത്തിയ ദേശീയ വനിതാ കമ്മീഷനെതിരെ രോഷം പ്രകടപ്പിച്ചു. കമ്മിഷന് തനിയ്ക്ക് ജോലിയും സംരക്ഷണവും തരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുരണ്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. മാത്രമല്ല കേസില്‍ കമ്മിഷന് അംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലും താന്‍ തൃപ്തയല്ലെന്ന് പൂജ പറഞ്ഞു.



Click it and Unblock the Notifications
