Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!
നെയ്യാറ്റിന്‍കര: എല്ലാ യോഗ്യതയും ഉണ്ടായിട്ടും സ്ത്രീ ആണെന്ന കാരണത്താല്‍ അയോഗ്യതായി കല്പിച്ച് ഉദ്യോഗം നിഷേധിച്ച സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കീഴാറൂര്‍ ഗവ. എച്ച്എസ്എസില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ താത്കാലിക അദ്ധ്യാപക ജോലിക്കായി അപേക്ഷിച്ച എസ്.ആര് ദിവ്യയാണ് പരാതിക്കാരി. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ദേശീയതലത്തില്‍ രണ്ടാം റാങ്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മാസ്റ്റര്‍ ഡിഗ്രിയ്ക്ക് ദേശീയതലത്തില്‍ മൂന്നാം റാങ്കും നേടിയ ദിവ്യ കീഴാറൂര്‍ ഗവ എച്ച്എസ്എസ്സില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ നല്കി.
അഭിമുഖത്തിന് ഏഴ് പേരെത്തി. അതില്‍ രണ്ട് പേര് സ്ത്രീകളായിരുന്നു. ദിവ്യയ്ക്കാണ് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ യോഗ്യത. മാത്രമല്ല, അഖിലേന്ത്യാ സ്പോര്‍ട്സ് മീറ്റില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് നാല് പ്രാവശ്യം പങ്കെടുത്തിട്ടുമുണ്ട്.
എന്നാല്‍, ഇന്റര്‍വ്യൂ നടന്നപ്പോള്‍ ഈ പണിയ്ക്ക് വനിതകള്‍ പറ്റില്ലെന്ന നിലപാടാണ് ഹെഡ്മാസ്റ്റര് സ്വീകരിച്ചത്. ഇത്രയും യോഗ്യത ഉണ്ടായിട്ടും സ്ത്രീ എന്ന പദവി അയോഗ്യതയാണെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര് തന്നോട് പറഞ്ഞതായും ദിവ്യ വനിതാ കമ്മീഷന് ചെയര്പേഴ്സന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ദിവ്യയ്ക്ക് പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്തു. ദിവ്യയുടെ പരാതി സ്വീകരിച്ച് വനിതാ കമ്മിഷന് ഹെഡ്മാസ്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.



Click it and Unblock the Notifications
