Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
ദില്ലി: വര്ധിച്ചുവരുന്ന പെണ് ഭ്രൂണഹത്യ ഒഴിവാക്കാനായി ഗര്ഭിണികളുടെ വിവരങ്ങള് റജിസ്റ്റര് ചെയ്തു സൂക്ഷിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി അന്പുമണി രാംദാസ്.
ഇതില് സ്വകാര്യതയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെണ് ഭ്രൂണഹത്യയ്ക്കെതിരെ നാഷനല് ഫെഡറേഷന് ഓഫ് ഇന്ത്യന് വിമന് നടത്തിയ ബോധവല്ക്കരണത്തിന്റെ സമാപനച്ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പഞ്ചപാണ്ഡവരുടെ ഭാര്യയായിരുന്ന പാഞ്ചാലിയുടെ അവസ്ഥയിലേക്കാണു വര്ധിച്ചുവരുന്ന പെണ് ഭ്രൂണഹത്യ സ്ത്രീകളെ നയിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉത്തര്പ്രദേശില് ഈയിടെ ഒരു പെണ്കുട്ടിയെ രണ്ടുപേരാണു വിവാഹം ചെയ്തത്.
അപകടകരമായ വിധത്തില് പെണ് ഭ്രൂണഹത്യ ഉയരുന്ന സാഹചര്യത്തില് ഇതൊരു സാമൂഹിക പ്രശ്നമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭ്രൂണഹത്യ നടക്കുന്നുണ്ടെങ്കില് അതേക്കുറിച്ചുള്ള വിവരങ്ങള് അറിയിക്കാന് പുതിയ ഫോണ് നന്പര് ഉടന് പ്രാബല്യത്തില് വരും. രാജ്യത്തിന്റെ ഏതുഭാഗത്തു നിന്നും ഇതിലേക്കു സൗജന്യമായി വിളിക്കാം. ജില്ലാ കലക്ടര്മാര് ശക്തമായ നടപടികള് എടുത്താല് ഇത് ഒരു പരിധി വരെ തടയാം. ഇത്തരം വിഷയത്തില് ബോധവല്ക്കരണം അടക്കമുള്ള പ്രവര്ത്തനങ്ങള്ക്ക് എംപിമാര്ക്ക് അഞ്ചുലക്ഷം രൂപ വീതം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശാസ്ത്ര - സാങ്കേതിക - കാര്ഷിക മേഖലകളിലെല്ലാം രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണെങ്കിലും പെണ് ഭ്രൂണഹത്യ വര്ധിച്ചുവരുന്നതു രാജ്യത്തിന് അപമാനമാണ്. ഇതിനെതിരെ പല നിയമങ്ങള് നിലനില്ക്കുന്നുണ്ടെങ്കിലും കാര്യമായൊന്നും ചെയ്യാനാകുന്നില്ലെന്ന സ്വയംവിമര്ശനവും അദ്ദേഹം നടത്തി. നിയമത്തെക്കാള് ഉപരി സാമൂഹിക ബോധവല്ക്കരണമാണ് ആവശ്യം. സര്ക്കാരും ജനങ്ങളും സന്നദ്ധസംഘടനകളും ഇതിനായി ഒന്നിക്കണം- മന്ത്രി പറഞ്ഞു.



Click it and Unblock the Notifications
