Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
ദില്ലി: സ്ത്രീധനത്തെച്ചൊല്ലി ഭര്തൃവീട്ടുകാര് നടത്തിയ പീഢനങ്ങളില് പ്രതിഷേധിച്ച് അര്ദ്ധനഗ്നയായി തെരുവിലിറങ്ങിയ വീട്ടമ്മ പൂജചൗഹാന്റെ കേസിന് പുതിയ വഴിത്തിരിവ്.
ജൂണ് ആറിനാണ് ഇരുപത്തിരണ്ടുകാരിയായ പൂജ ജനങ്ങളെ സ്തംഭിപ്പിച്ചുകൊണ്ട് അര്ദ്ധനഗ്നയായി രാജ്കോട്ട് നഗരത്തില് പ്രതിഷേധ പ്രകടനം നടത്തിയത്.
ഇവരുടെ പരാതിയെത്തുടര്ന്ന് ഗാര്ഹിക പീഡന നിരോധന നിയമപ്രകാരം ഭര്ത്താവിനും വീട്ടുകാര്ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല് പൂജ ഇത്തരത്തിലൊരു പ്രതിഷേധ പ്രകടനം നടത്താന് കാരണം സ്ത്രീധന പീഢനം മാത്രമല്ലെന്ന വാദുവുമായി ദേശീയ വനിതാ കമ്മിഷന് രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീധന പീഢനത്തിന് പുറമേ പൂജയ്ക്കെതിരെ ലൈംഗിക പീഢനവും നടന്നിട്ടുണ്ടെന്നും ഒരു ശൃംഗലതന്നെ ഇതിന് പിന്നില് പ്രവര്ത്തിച്ചിട്ടുണ്ടെന്നുമാണ് കമ്മിഷന് പറയുന്നത്.
ഇങ്ങനെ പലരാലും പീഡിപ്പിക്കപ്പെട്ടതിനെത്തുടര്ന്നുണ്ടായ പ്രത്യേക മാനസികാവസ്ഥയാണ് അടിവസ്ത്രങ്ങള് മാത്രം ധരിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കാന് പൂജയെ പ്രേരിപ്പിച്ചതെന്നും കമ്മിഷന്പറയുന്നു.
പീഡിപ്പിച്ചവരില് ചിലരുടെ പേരുകള് പൂജ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങള് ഞങ്ങള് പൊലീസിന് നല്കിയിട്ടുമുണ്ട്- കമ്മിഷന് അംഗം മാലിനി ഭട്ടാചാര്യ പറയുന്നു. പ്രതാപുമൊത്തുള്ള പ്രണയവിവാഹത്തിന് ശേഷം പൂജയെ പെണ്വാണിഭ സംഘങ്ങള്ക്ക് കൈമാറിയിട്ടുണ്ടെന്നും കമ്മിഷന് അംഗങ്ങള് പറയുന്നു.
ഇതിനിടെ പ്രതാപിനും വീട്ടുകാര്ക്കുമെതിരെ സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വനിതാ കമ്മിഷനില് നിന്നും റിപ്പോര്ട്ട് ലഭിച്ചശേഷം ഈ കേസിന് പെണ്വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യം കൂടി അന്വേഷിക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മീഷണര് നിത്യാനന്ദന് പറഞ്ഞു.
പൂജ പ്രതിഷേധവുമായി തെരുവിലിറങ്ങി ഏതാനും മണിക്കൂറുകള്ക്കുള്ളില് ഭര്ത്താവ് പ്രതാപ്, പ്രതാപിന്റെ അമ്മ ഹസ്ന രണ്ട് അയല്ക്കാര് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പം തനിയ്ക്ക് സംരക്ഷണം വേണമെന്ന പൂജയുടെ ആവശ്യം മുന്നിര്ത്തി ഇവര്ക്ക് പൊലീസ് സംരക്ഷണം നല്കാന് രാജ്കോട്ട് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
വാടകവീട്ടില് താമസിയ്ക്കുന്ന പൂജയെയും രണ്ടുവയസ്സുകാരി മകളെയും പുരധിവസിപ്പിക്കാനുള്ള പ്രവര്ത്തനങ്ങളും വനിതാ കമ്മിഷന് നടത്തുന്നുണ്ട്.



Click it and Unblock the Notifications
