Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അല്‍പയുടെ ജീവിതം.....
അല്പ ചികിത്സയില്‍ക്കഴിയുന്നതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ പൂനാജി പറയുന്നത് ഇങ്ങനെ-ഒന്നിലേറെ പുരുഷന്മാരോടൊപ്പം ജീവിക്കേണ്ടിവന്നതിലുള്ള ആത്മനിന്ദയും ജീവിതം നഷ്ടപ്പെട്ടുവെന്ന തോന്നലും കൊണ്ടാണ് അല്പ ജനനേന്ദ്രിയം തുന്നിക്കെട്ടിയത്.
സബര്‍ക്കന്ത ജില്ലയിലെ ഹിമ്മത്നഗറിലെ പുരുഷോത്തം നഗര്എന്ന സ്ഥലത്ത് ബിസിനസുകാരനായ ഭരത് ഭായ് മോഡിയുടെ ഏകമകളാണ് അല്പ. പത്താം ക്ലാസുവരെമാത്രം പഠിച്ച ഇവര്‍ കുട്ടിക്കാലത്ത് ഏറെ സ്നേഹമനുഭവിച്ചാണ് വളര്‍ന്നത്. പന്നീട് പ്രായപൂര്‍ത്തിയെത്തിയപ്പോള്‍ ജയേഷ് കുമാര്‍ നട്വര്ലാല് മോഡി എന്നയാളെ വിവാഹം കഴിച്ചു. സന്തോഷകരമായ ജീവിതത്തിനിടെ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും ഒരാണ്‍കുഞ്ഞും ജനിച്ചു. എന്നാല്‍ വിധി അല്പയ്ക്കായി കരുതിവെച്ചിരുന്നത് മറ്റു ചില അനുഭവങ്ങളായിരുന്നു.
അയല്‍വാസിയായ കനുജി പാര്‍മാര്‍ എന്നയാളുമായി അല്പ പ്രണയത്തിലായി. ഒരു ദിവസം പാര്മറുമൊത്ത് ഒളിച്ചോടുകയും ഒരുവര്‍ഷം ഭാര്യാഭര്ത്താക്കന്മാരായി ജീവിയ്ക്കുകയും ചെയ്തു. അല്‍പയെ സംബന്ധിച്ച് ഈ ജീവിതം തീര്‍ത്തും അപമാനകരവും അസഹനീയവുമായിരുന്നു. പഴയ കാലം ഓര്‍ത്തെടുക്കുമ്പോള്‍ അല്‍പയ്ക്ക് ഉറക്കെ കരയാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.
പിന്നീട് അല്പ ദീസ സ്വദേശിയായ മറ്റൊരു പുരുഷനെ പരിചയപ്പെട്ടു. അയാള്‍ ഇവരെ ഹിമത്നഗറിലേയ്ക്ക് കൊണ്ടുവന്നു. അവിടെവെച്ച് അല്പ വീണ്ടും ആദ്യഭര്ത്താവിനെകാണുന്നു. ഇനിയും അല്‍പയെ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്ന് നട്വര് അറിയിക്കുന്നു. പക്ഷേ മറ്റെന്തോ ഗൂഡലക്ഷ്യം ഉള്ളില്‍വെച്ചായിരുന്നു നട്വറിന്റെ നീക്കം.
വീണ്ടും ഭാര്യയായി ജീവിയ്ക്കാമെന്ന സത്യവാങ്മൂലത്തില്‍ നട്വര് അല്പയെക്കൊണ്ട് ഒപ്പിടുവിച്ചു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഭാര്യയെന്ന എല്ലാ അവകാശങ്ങളും ഞാന്‍ സ്വമേധയാ ഉപേക്ഷിയ്ക്കുകയാണെന്ന രീതിയില്‍ തയ്യാറാക്കിയ രേഖയായിരുന്നു അത്. അതിലാണ് അല്പ ഒപ്പുവെച്ചത്. സ്വന്തം ജീവിതവും സൗഭാഗ്യങ്ങളും തിരിച്ചുവരുകയാണെന്ന് കരുതിയിരുന്ന അല്‍പയെ നട്വര്ലാല് തെരുവിലേയ്ക്കുതന്നെ വലിച്ചെറിഞ്ഞു.
ഇതാണ് അല്‍പയെ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞത്. ചെയ്തുപോയ തെറ്റില്‍ മനംനൊന്ത് ജനനേന്ദ്രിയം തുന്നിക്കെട്ടിയും ഏറ്റവും ഒടുവില്‍ വിഷം കഴിച്ചും സ്വയം ശിക്ഷിക്കാന്‍ മാത്രമേ അല്‍പയ്ക്ക് കഴിഞ്ഞുള്ളു....



Click it and Unblock the Notifications
