Latest Updates
-
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ
ജനനേന്ദ്രിയം തുന്നിക്കെട്ടി അല്പ ജീവിച്ചത് 3മാസം
ചില യാഥാര്‍ത്ഥ്യങ്ങള്‍ കെട്ടുകഥകളേക്കാള്‍ വിചിത്രങ്ങളായിരിക്കും. അവ വിശ്വസിയ്ക്കേണ്ടിവരുമ്പോള് നമ്മുടെ മനസ്സാക്ഷി ഒന്നു ചിന്തിയ്ക്കാന്‍ പോലുംകഴിയാത്തവിധത്തില് വെറുങ്ങലിച്ചു പോകാറുണ്ട്.
പലന്‍പൂര്‍ സ്വദേശി അല്പയെന്ന സ്ത്രീയുടെ കഥ നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുകയോ ഏറെക്കാലം പേരിടാനറിയാത്ത വേദനയായി മനസ്സില്‍ ഉറച്ചുപോവുകയോ ചെയ്യാം. തീര്‍ച്ചയായും നേരിയ ഒരു വിറയലോടെമാത്രമേ ഈ കഥയില്‍ നിന്നും നമുക്ക് മനസ്സിനെ താല്‍ക്കാലികമായെങ്കിലും പിന്‍വലിയ്ക്കാന്‍ കഴിയൂ.
ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ അംഗമാണ് മുപ്പത്തിരണ്ടുകാരിയും സുന്ദരിയുമായ അല്പ. വിധിയുടെ ക്രൂരതയെന്നുതന്നെ പറയാം അല്ലലില്ലാതെ പോയ ജീവിതത്തിനിടെ ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത തെറ്റുകളിലേയ്ക്ക് വീണുപോയപ്പോള്‍ അല്‍പയ്ക്ക് ഇതിനേ കഴിഞ്ഞുള്ളു. വഴിതെറ്റി ജീവിച്ചുപോയെന്ന തോന്നലില്‍ സ്വയമുരുകി അവര്‍ ചെയ്തതെന്തെന്ന് ഊഹിക്കാന്‍ പോലും നമുക്ക് കഴിയില്ല ആത്മശിക്ഷയായി ജനനേന്ദ്രിയം തുന്നിക്കെട്ടി. മൂന്നുമാസത്തോളം ഇവര്‍ ജീവിച്ചത് ഈ രീതിയിലാണ്.
സംഭവം ചുരുളഴിയുന്നതിങ്ങനെ
ഒരുദിവസം ഹിമദ്നഗറില് നിന്നും മെഹ്സനയിലേയ്ക്ക് വരുകയായിരുന്ന ഒരു ബസ്സില്‍ നിന്നും യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിക്കഴിഞ്ഞിട്ടും ഒരു സ്ത്രീ മാത്രം ഇറങ്ങാതെ സീറ്റില്‍ ബോധരഹിതയായി കിടക്കുന്നു. ഇത് കണ്ട് കണ്ടക്ടര്‍ ബസ്സ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിടാന്‍ നിര്‍ദ്ദേശം നല്കുന്നു. വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍ അല്പയായിരുന്നു ബസിലു്ണ്ടായിരുന്നത്.
ബോധരഹിതയായി കിടക്കുന്ന ഇവരുടെ അടുത്തുനിന്നും പൊലീസിന് ഒരു കുറിപ്പ് കിട്ടി. എനിയ്ക്ക് ഇനി ജീവിയ്ക്കാന്വയ്യ. ഞാന്‍ നിസ്സഹായയാണ്. ഞാന്‍ സ്വമേധയാ വിഷം കഴിച്ചതാണ്. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല- കത്തില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.
കത്ത് വായിച്ച പൊലീസ് ഉടന്‍തന്നെ അല്‍പയെ സമീപമുള്ള സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. പരിശോധനയ്ക്കിടെ അല്പ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്ന് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് വെള്ളിനൂലുകള്‍ ഉപയോഗിച്ച് ജനനേന്ദ്രിയും മുഴുവനായി തുന്നിക്കെട്ടിയതായി കണ്ടത്. പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത വിധത്തില്‍ ഒരു പഴുതുപോലും ഇല്ലാതെയായിരുന്നു ഇത് ചെയ്തിരിക്കുന്നത്.
തുന്നുകള്‍ മാറ്റാന്‍ ഡോക്ടര്‍ ശ്രമിച്ചപ്പോള്‍ . ദൈവത്തെയോര്‍ത്ത് തുന്നുകള്‍ അഴിച്ചുകളയരുതേ, എനിയ്ക്കിതുകൊണ്ട് ഒരു വേദനയുമില്ലെന്ന് പറഞ്ഞ് അല്പ ഉറക്കെ കരഞ്ഞു. അല്‍പയുടെ അസാധാരണ സ്വഭാവം കണ്ട ഡോക്ടര്‍ ഇവരെ അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
ഇപ്പോള്‍ അല്‍പയ്ക്ക് ഏറെ വ്യത്യാസം വന്നിരിക്കുന്നു. ഏതു ദിവസം വേണമെങ്കിലും ആശുപത്രിവിട്ടുപോകാന്‍ തക്കവിധം ഇവരുടെ മനസ്സും ശരീരവും ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു.



Click it and Unblock the Notifications
