Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!
ലണ്ടന്‍: വിവാഹമോചനത്തിലൂടെ സ്ത്രീകള്‍ സാമ്പത്തികമായി കൂടുതല്‍ ദരിദ്രരായി തീര്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്.
വിവാഹമോചനത്തിലൂടെ സ്ത്രീയുടെ വരുമാനത്തില്‍ 17 ശതമാനം കുറവുണ്ടാകുകയും പുരുഷ്മാരുടെ വരുമാനം വലിയ വ്യത്യാസമില്ലാതെ നില്‍ക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
നാലയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. വിവാഹമോചനം നേടിയ സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള ജോലിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത് രണ്ടാമതൊരു വിവാഹമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുള്ള അമ്മമാരുടെ അവസ്ഥയാണ് വിവാഹമോചനത്തിന് ശേഷം ഏറ്റവും പരിതാപകരമാകുന്നത്. ഇവര്‍ക്ക് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോവുകയെന്നത് തീര്‍ത്തും വിഷമകരമാണ്. ബല്‍ജിയത്തിലെ യുണിവേഴ്സിറ്റ് ഓഫ് ആന്റേര്പിലെ മൂന്നു ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. യൂറോപ്യന്‍ കമ്മ്യൂണിറ്റി ഹൗസ് ഹോല്ഡ് പാനലിന്റെ വിവരങ്ങളാണ് ഇവര്‍ പഠനത്തിനായി ഉപയോഗിച്ചത്.
വിവാഹമോചനത്തിനുശേഷവും ലിംഗവ്യത്യാസം വന്‍ പ്രശ്നമായിത്തീരുന്നതായാണ് കാണുന്നത്. കുട്ടികള്കൂടിയുള്ള സ്ത്രീകള്‍ ഈ സാഹചര്യത്തെ നേരിടാനും വിവാഹമോചനം നല്കുന്ന വൈകാരിക ആഘാതം സഹിയ്ക്കാനും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കുട്ടികളുള്ള സ്ത്രീകള്‍ക്കാര്‍ക്കും വിവാഹമോചനത്തിനുശേഷം പലപ്പോഴും ഒരു മുഴുവന്‍ സമയ ജോലിയില്ഏര്പ്പെടാന് കഴിയുന്നില്ല. കുട്ടികളെ പരിപാലിക്കുന്ന ചുമതലകൂടി ചെയ്യേണ്ടിവരുന്നതുകൊണ്ടാണിത്.
ഇപ്പോഴത്തെ പ്രത്യേക സാമൂഹിക സാമൂഹിക വ്യവസ്ഥ വെച്ച് നോക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വിവാഹമോചനം സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നുമുണ്ട്. വിവാഹമോചനം സംബന്ധിച്ച കേസുകളിലും മറ്റുമായി പുരുഷന്മാര്ക്കും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്.-റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.



Click it and Unblock the Notifications
