Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
രാജ്കോട്ട്: ഭര്‍ത്താവിന്റെ പീഡനത്തില്‍ പ്രതിഷേധിച്ച് മേല്‍വസ്ത്രമുരിഞ്ഞ് രാജ്കോട്ടിലെ തെരുവുകളിലൂടെ നടന്നു നീതി പിടിച്ചുവാങ്ങിയ പൂജാ ചൗഹാന് വേശ്യയും മദ്യപയുമാണെന്ന് ഭര്‍ത്താവായ പ്രതാപ് ചൗഹാന് ആരോപിച്ചു. എന്നാല്‍ തനിക്ക് ഭ്രാന്തില്ലെന്നും നീതിക്കുവേണ്ടി നടത്തേണ്ടിവന്ന പ്രതിഷേധത്തെ ഭ്രാന്തായി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നുമാണ് പൂജയുടെ അപേക്ഷ.
ഭ്രാന്താണെന്ന് ആരോപിച്ച് വിവാഹമോചനം നേടാന്‍ തന്റെ ഭര്‍ത്താവ് പ്രതാപ് സിംഗ് ശ്രമം നടത്തുന്നതായി പൂജ പറഞ്ഞു. ഭര്‍തൃവീട്ടുകാരും ശ്രമിക്കും.
തന്റെ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്നില്‍ വച്ച് ഒരു അയല്‍വാസി തന്നെ മര്‍ദ്ദിച്ചതായും പൂജ ആരോപിക്കുന്നു. ഭര്‍തൃവീട്ടുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് മര്ദ്ദനകാരണമെന്നും പൂജ പറയുന്നു.
വ്യഭിചരിച്ചിട്ടായാലും പണം നല്‍കണമെന്ന നിലപാടായിരുന്നു അവര്‍ക്ക്. എന്നാല്‍ താന്‍ വിവാഹമോചനത്തിനു തയ്യാറാവില്ലെന്ന് പൂജ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
“എന്നെപ്പോലെ മറ്റൊരു പൂജ ഇനിയുമുണ്ടാവാന്‍ ഞാന്‍ അനുവദിക്കില്ല. നിഷ്കളങ്കയായ ഒരു സ്ത്രീയെ കുരുക്കിലാക്കാനും അവരുടെ ജീവിതം നശിപ്പിക്കാനും ഞാന്‍ അനുവദിക്കില്ല”-അവര്‍ പറയുന്നു.
തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അതിന് ഭര്‍തൃമാതാവിന്റെ പിന്തുണയുണ്ടെന്നും പൂജ ആരോപിക്കുന്നു. തന്റെ മാതാപിതാക്കള്‍ക്ക് ഭാരമാകാതിരിക്കാനാണ് രണ്ടരവയസ്സുള്ള മകള്‍ അഞ്ജലിയുമായി ഒറ്റയ്ക്കു കഴിയുന്നതെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ താന്‍ വിവാഹം കഴിക്കുന്നതിന് മുന്‍പേ പൂജ മറ്റൊരാളെ വിവാഹം ചെയ്യതിരുന്നതായി പ്രതാപ് ആരോപിക്കുന്നു. മാധ്യമങ്ങള്‍ നല്കിയ കുറിപ്പിലാണ് പ്രതാപ് ഭാര്യ വേശ്യയും മദ്യപയുമാണെന്ന് ആരോപിച്ചത്.
അമര്‍പാലി തിയ്യറ്ററിന് സമീപം താമസിക്കുന്ന പ്രതിമാ ദീപക് എന്ന സ്ത്രീ പൂജയെ വേശ്യാവൃത്തിയില്‍ സഹായിക്കുന്നുവെന്നും ഇരുവരും ചേര്‍ന്നാണ് വേശ്യാവൃത്തി നടത്തുന്നതെന്നും പ്രതാപ് പറയുന്നു. പ്രതിമ പൂജയുടെ ഏജന്റാണെന്നാണ് പ്രതാപിന്റെ വെളിപ്പെടുത്തല്‍.



Click it and Unblock the Notifications
