Latest Updates
-
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത്
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
ബാംഗ്ലൂര്‍: രാത്രിയില്‍ ജോലിചെയ്യുകയും ഏറെ വൈകി വീട്ടിലെത്തുകയും ചെയ്യുന്നരീതിയിലുള്ളതാണോ നിങ്ങളുടെ ജോലി. എന്നാല്‍ തീര്‍ച്ചയായും ഒരു ലോണ്‍ വര്‍ക്കര്‍ വാങ്ങി കൈവശം വെയ്ക്കുക.
രാത്രി തനിച്ച് വീട്ടിലേയ്ക്ക് യാത്രചെയ്യുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ എപ്പോഴാണ് നിങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുന്നതെന്ന് പ്രവചിക്കാന്‍ വയ്യ. എന്നാല്‍ കയ്യിലൊരു ലോണ്‍ വര്ക്കറുണ്ടെങ്കിലോ സംശയിക്കേണ്ട ഒരു അംഗരക്ഷനുള്ളതിന്റെ ഗുണം ചെയ്യും.
രാത്രികാലങ്ങളില്‍ ജോലിചെയ്യുകയും യാത്രചെയ്യുകയും വേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ചിപ്പ് മേക്കര്‍ സിര്‍ഫ് (എസ്ഐആര്എഫ്) ടെക്നോളജീസ് പുറത്തിറക്കിയ ഉപകരണമാണ് ലോണ്‍ വര്‍ക്കര്‍. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ലോണ്‍ വര്ക്കറുപയോഗിച്ച് പൊലീസിനോ മറ്റ് ആവശ്യമുള്ള നമ്പറുകളിലേയ്ക്കോ ഇതുവഴി അടിയന്തര സന്ദേശം നല്കാന്കഴിയും.
ഒരു മൊബൈല്‍ ഫോണ്‍ പോലെ തന്നെ ആശയവിനിമയത്തിനായി ഉപയോഗിക്കാവുന്ന ഒന്നാണിത്. നാല് നമ്പറുകളിലേയ്ക്കുള്ള കോളുകള്‍ മുന്‍കൂട്ടി സജ്ജീകരിച്ചുവെയ്ക്കുകയാണിതില് ചെയ്യുന്നത്. അത് നിങ്ങളുടെ ഓഫീസില്‍ നിന്നും നല്കുന്ന നമ്പറുകളോ അല്ലെങ്കില്‍ വ്യക്തിഗത നമ്പറുകളോ ആകാം.
ഇതിലുള്ള എസ്ഒഎസ് ബട്ടനില്‍ വിരലമര്‍ത്തുമ്പോള്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തുവെച്ച നമ്പറിലേയ്ക് കോള്‍ അല്ലെങ്കില്‍ സന്ദേശം കൈമാറ്റപ്പെടുന്നു. ഇതിന്റെ മറ്റൊരു മേന്മയെന്നത് മറ്റേതലയ്ക്കല്‍ സിംകാര്‍ഡ് ഉപയോഗിക്കുന്നില്ലെങ്കില്ക്കൂടി സന്ദേശം എത്തേണ്ടിടത്തെത്തുമെന്നതാണ്.
ലോണ്‍ വര്ക്കറിനൊപ്പം ലോകത്തെവിടേയ്ക്കും സന്ദേശങ്ങള്‍ നല്കാന് കഴിവുള്ള തരത്തിലുള്ള നൂവി നാവിഗേറ്ററിനും സിര്‍ഫ് രൂപംനല്കിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കെന്ന പോലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആത്മരക്ഷാകര്ത്ഥം ഉപയോഗിക്കാവുന്ന രണ്ട് ഉപകരണങ്ങളും സിര്ഫിന്റേതായുണ്ട്. ചൈല്‍ഡ് ലൊക്കേറ്ററാണ് കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയത്. ഇവ രണ്ടിലും സോസ് ബട്ടണുകള്‍ അമര്‍ത്തുക വഴിയാണ് സന്ദേശങ്ങള്‍ കൈമാറ്റപ്പെടുന്നത്.



Click it and Unblock the Notifications
