Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!
ബീജിംഗ്: ഏഷ്യയില്‍ സ്ത്രീപീഡനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഏഷ്യയില്‍ വിവിധ പീഡനങ്ങള്‍ക്ക് ഇരയായി അപ്രത്യക്ഷയായ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 60 ദശലക്ഷമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈംഗികഅതിക്രമങ്ങളില്പ്പെട്ട് കാണാതായവരാണ് കൂടുതലും. ഐക്യ രാഷ്ട്ര സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 8,00,000 പേര് ഓരോ വര്‍ഷവും രാജ്യാതിര്‍ത്തികള്‍ ലംഘിക്കുന്ന കേസില്‍ ഉള്‍പ്പെടാറുണ്ട്. ഇത്തരം കേസുകളില്‍ പെടുന്ന 80 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാകുന്നുണ്ട്.
വടക്കന്‍ കൊറിയ, ബര്‍മ്മ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് സ്ത്രീപീഡനത്തിന്റെ വികൃത മുഖം ദൃശ്യമാകുന്നത്. ചൈനയിലാകട്ടെ 1979 ല്‍ കൊണ്ടുവന്ന ‘ഒരു കുട്ടി‘ നയവും കൂടുതലായി ബാധിക്കുന്നത് പെണ് കുട്ടികളെയാണ്. കൊറിയ, ബര്‍മ്മ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ പെണ് കുഞ്ഞുങ്ങളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി വില്‍ക്കുന്ന പ്രവണത ഏറുമ്പോള്‍ ‘ഒരു കുട്ടി’ നയത്തിന്റെ ഭാഗമായി ചൈനയില്‍ വന്‍ തോതില്‍ പെണ് ഭ്രൂണം നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ലോകത്തുടനീളം പെണ്‍കുട്ടികള്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണെന്ന് ചൈനയിലെ സ്ഥിതിഗതികളില്‍ നിന്ന് വ്യക്തമാവും. സ്ത്രീ-പുരുഷ അനുപാതത്തിലെ വ്യത്യാസം മൂലം 2.5 കോടി യുവാക്കളാണ് ചൈനയില്‍ വധുക്കളെ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നത്. പെണ് ഭ്രൂണഹത്യ മൂലം ചൈനയില്‍ ആണ്-പെണ് അനുപാതത്തില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ സമിതി വ്യക്തമാക്കുന്നു.
2005 ല്‍ ചൈനയിലെ നവജാത ശിശുക്കളിലെ ആണ്-പെണ് അനുപാതം 118 ആണുകുഞ്ഞുങ്ങള്‍ക്ക് 100 പെണ് കുഞ്ഞുങ്ങളായിരുന്നു. ചില പ്രവിശ്യയിലാകട്ടെ ഇത് 130 ന് 100 മാത്രമാണ്. ഈ അനുപാതം 2010 എത്തുന്നതോടെ തുല്യമാക്കാനുള്ള ഒരുക്കത്തിലാണ് ചൈന.
ഇന്ത്യയിലും പെണ്‍കുഞ്ഞുങ്ങള്‍ കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകള്‍. 2001 കാനേഷുമാരി പ്രകാരം 0-6 വയസ്സിനിടയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികള്‍ ആയിരുന്നു.
1961 ല്‍ ആയിരത്തിന് 976 എന്ന ഘട്ടം മുതല്‍ ആണ്-പെണ് അനുപാതം ഇന്ത്യയില്‍ കുറഞ്ഞുവരികയാണ്. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 800 പെണ് കുട്ടികള്‍ മാത്രമാണുള്ളത്.
വിവിധ സാമൂഹിക-സാന്പത്തിക കാരണങ്ങളാല്‍ ചൈനയിലെ പോലെ തന്നെ ഇന്ത്യയിലും ആണ്‍കുഞ്ഞിനോടാണ് കൂടുതല്‍ താല്പര്യമെന്ന് യുഎന്‍ കാത്തോലിക് ഫാമിലി ആന്റ് ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്യോഗസ്ഥയായ സമന്താ സിങ്സണ്‍ പറയുന്നു. അടുത്ത കാലത്തായി ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
ആള്‍ട്രാസൗണ്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗര്ഭസ്ഥത ശിശുവിന്റെ ലിംഗം തിരിച്ചറിയാനും പെണ്ണാണെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താനും ഇന്ത്യക്കാര്‍ മടിക്കുന്നില്ല. നിയമവിരുദ്ധമാണെങ്കിലും ഇതിനായി പ്രവര്‍ത്തിക്കുന്ന ഒട്ടെറെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളും ഇന്ത്യയിലുണ്ടെന്നും സിങ്സണ്‍ പറയുന്നു.
എല്ലാ വര്‍ഷവും ഇന്ത്യയില്‍ മൂന്നു ലക്ഷത്തിലേറെ പെണ്‍കുട്ടികളെ കാണാതാവുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസം മൂലം രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പുരുഷന്മാര്ക്ക് വധുക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് കാരണം നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളില്‍ നിന്നു ഹിന്ദു യുവതികളെ കടത്തി, അവരെ വില്‍ക്കുന്ന പതിവും ഇന്ത്യയില്‍ കണ്ടുവരുന്നതായി യൂനിവേഴ്സിറ്റി ഓഫ് ടൊറാന്റോ ലോ സ്കൂളിലെ പ്രൊഫസറായ ബര്‍നാഡ് ഡിക്കിന്‍സ് പറയുന്നു.



Click it and Unblock the Notifications
