Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷനാവാന്‍ എനിക്ക് പുരുഷലൈംഗികാവയവം ആവശ്യമില്ല..
ഹിജഡകളെക്കുറിച്ചുളള ചിത്രമായിരുന്നു അത്. അതായത് ആണും പെണ്ണും കലര്‍ന്ന സ്വഭാവസവിശേഷതകളോടെ ജനിച്ചവരെ കുറിച്ചുളള ചിത്രം. അതുകാണവേ ഞാന്‍ ശരിക്കും ഒരു പെണല്ലെന്ന് അവര്‍ പറയുമെന്ന് ഞാന്‍ ആശിച്ചു. പക്ഷേ അവര്‍ ഒന്നും പറഞ്ഞില്ല.
പാവകളും പെണ്വേഷങ്ങളുമെല്ലാം ഞാന്‍ വെറുത്തു. ട്രാക്ക്സ്യൂട്ടുകളും ഫുടബോളുമായിരുന്നു എനിക്ക് പ്രിയങ്കരം. നീ വളരെ സുന്ദരിയാണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. എന്നാല്‍ എന്റെ പെണ്‍രൂപത്തെ ഞാന്‍ വെറുത്തു.
വലുതായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ചിലപ്പോള്‍ ബാന്ഡേജുകള് ഉപയോഗിച്ചു ഞാന്‍ എന്റെ മാറിടം വലിഞ്ഞു കെട്ടുമായിരുന്നു. അതുമൂലം ശ്വാസം കഴിക്കാന്‍ വരെ ബുദ്ധിമുട്ടിയ അവസരങ്ങളുണ്ടായിട്ടുണ്ട്.
കോളെജില്‍ ചെന്നപ്പോല്‍ ഒരു ലെസ്ബീയനുമായി ഞാന്‍ സൗഹൃദത്തിലായി. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ താല്പര്യം എനിക്ക് പെണ്‍കുട്ടികളോടാണെന്ന് തോന്നുന്നതെന്ന്. രണ്ടു വര്‍ഷത്തോളം ഞാന്‍ പുരുഷന്മാരും സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടു.
എന്റെ ശരീരത്തില്‍ ഞാന്‍ ഒറ്റപ്പെട്ടുവെന്ന് തോന്നാല്‍ എനിക്കെപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ഞാന്‍ എന്റെ മുടി ചെറുതാക്കി വെട്ടി. ആരെങ്കിലും എന്നെ ഒരു പുരുഷനായി തെറ്റുദ്ധരിച്ചാല് ഞാന്‍ വളരെയേറെ സന്തോഷിക്കുമായിരുന്നു.
20 വയസ്സിലാണ് മാറിടം കുറയ്ക്കാനായി ഞാന്‍ ഡോക്ടറെ സമീപിക്കുന്നത്. കൗണ്‍സിലിങ്ങുകള്‍ക്ക് വിധേയയായ ശേഷം സെക്കോളജിസ്റ്റുകള്‍ എനിക്ക് ടെസ്സ്റ്റോസ്റ്ററോണ്(testosterone) കുത്തിവെയ്പ്പുകള്‍ നടത്തി.
ആഴ്ചകള്‍ക്കകം എന്റെ ശബ്ദത്തില്‍ മാറ്റം പ്രകടമായി, ശരീരവടിവുകള്‍ അപ്രത്യക്ഷമായി, ആര്‍ത്തവം നിലച്ചു. പിന്നീട് എന്റെ മാറിടങ്ങള്‍ നീക്കംചെയ്തു. അങ്ങനെ എന്റെ പുതിയ രൂപത്തെ ഞാന്‍ ഇഷ്ടപ്പെട്ടു.
എന്നിട്ടും ഞാന്‍ ആകെ ആശയകുഴപ്പത്തിലായിരുന്നു. അതിനാല്‍ വീണ്ടും ഞാന്‍ ഇരുലിംഗക്കാരുമായി ബന്ധപ്പെട്ടു പോന്നു. എന്നാല്‍ പുരുഷഹോര്‍മോണുകള്‍ പ്രവര്‍ത്തനനിരതമായതോടെ സ്ത്രീകളില്‍ ഞാന്‍ കൂടുതല്‍ ആകര്‍ഷകനായി തുടങ്ങി. അങ്ങനെ എന്റെ കാമുകിയുമായി ഞാന്‍ ഡേറ്റിങ് ആരംഭിച്ചു.
അഞ്ചു വര്‍ഷം കഴിഞ്ഞു, ഞാനീ മാറ്റങ്ങള്‍ക്ക് വിധേയനായിട്ട്. ഇനിയെനിക്ക് ആണാവാന്‍ മറ്റൊരു ശസ്ത്രക്രിയയുടെ ആവശ്യമില്ല. ഒരു പുരുഷനാണെന്ന് തെളിയിക്കാന്‍ എനിക്ക് പുരുഷലിംഗം വേണമെന്ന് ഞാന്‍ കരുതുന്നില്ല.
ചിലപ്പോഴൊക്കെ പഴയകാല പരിചയക്കാരെ ഞാന്‍ കണ്ടുമുട്ടാറുണ്ട്. അപ്പോള്‍ അവര്‍ ആശയകുഴപ്പത്തിലാവും. നീയൊരു സ്ത്രീയായിരുന്നില്ലെയെന്ന് അവര്‍ എന്നോട് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ട് മറുപടി നല്‍കും- ഞാന്‍ എപ്പോഴുമൊരു പുരുഷനായിരുന്നു, സാദൃശ്യമില്ലായിരുന്നുവെന്ന് മാത്രം.
ഭാഗം ഒന്ന്- ഒരുക്കാലത്ത് ഞങ്ങളും സ്ത്രീകളായിരുന്നു
ഭാഗം രണ്ട് - ഞാനെന്റെ ബാര്‍ബിയെ കുഴിച്ചിട്ടു



Click it and Unblock the Notifications
