Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഞാനെന്റെ ബാര്‍ബിയെ കുഴിച്ചിട്ടു..
എന്റെ അമ്മ എനിക്ക് ബാര്‍ബിയെ വാങ്ങിച്ചു തന്നപ്പോള്‍ ഞാനതിനെ തോട്ടത്തില്‍ കുഴിച്ചിട്ടു. ഭാഗ്യത്തിന് അമ്മ തുറന്ന മനസ്ഥിതിയുടെ ഉടമയായതിനാല്‍ ഞാന്‍ എത്ര അസന്തുഷ്ടയാണെന്ന് മനസ്സിലാക്കി.
സകൂളിലായിരുന്നപ്പോള് മിക്കപ്പോഴും ആണ്‍കുട്ടികളോടൊപ്പം കറങ്ങിനടക്കലായിരുന്നു എന്റെ പരിപാടി. അതേചൊല്ലി പെണ്‍കുട്ടികള്‍ എന്നെ കളിയാക്കുമായിരുന്നു. എന്റെ നീണ്ട മുടി ഞാന്‍ വെട്ടികളഞ്ഞു. അതോടെ കളിയാക്കലുകളും ശക്തമായി.
വലുതായപ്പോഴെക്കും ശരീരത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഞാന്‍ വെറുത്തു. എല്ലാ പെണ്‍കുട്ടികളും മാറിടം വളരുന്നതില്‍ സന്തോഷിക്കുമ്പോള്‍ ഞാന്‍ അവയെ വെറുത്തു.
17ാം വയസ്സിലാണ് ഒരു പുരുഷനുമായി ഞാന്‍ ബന്ധപ്പെടുന്നത്. എന്റെ പ്രായത്തിലുളള മറ്റു പെണ്‍കുട്ടികളെല്ലാം ഡേറ്റിങ് നടത്തുന്നതിനാല്‍ ഞാനും ആ സമ്മര്‍ദ്ദത്തിലകപ്പെട്ടു.
ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധികം വൈകാതെ എനിക്ക് മനസ്സിലായി എവിടേയെക്കെയോ പാളിച്ചകള്‍ ഉണ്ടെന്ന്. നിനക്ക് കൂടുതല്‍ സ്ത്രൈണത പ്രകടിപ്പിച്ചു കൂടെയെന്ന് എന്റെ കാമുകന് ചോദിക്കുമായിരുന്നു. 18 വയസ്സില്‍ ഞാന്‍ ആ ബന്ധം നിര്‍ത്തി. എന്നാല്‍ എനിക്കൊട്ടും ആത്മവിശ്വാസമില്ലായിരുന്നു.
എന്റെ കാമുകി എമിലിയെ കണ്ടുമുട്ടിയതോടെയാണ് എല്ലാം മാറിമറഞ്ഞത്. അവളോടൊപ്പമുളള എന്റെ ലൈംഗികബന്ധവും വളരെ തൃപ്തികരമായിരുന്നു. അപ്പോഴാണ് ഒരു പുരുഷനാവണമെന്ന് ഞാന്‍ തീരുമാനിച്ചത്. തുടര്‍ന്ന ഒരു വര്‍ഷമായി ഞാന്‍ ടെസ്റ്റോറ്റെറോണ് ഗുളികകള്‍ ഉപോയഗിക്കുന്നു.
എന്റെ ശബ്ദം കൂടുതല്‍ ദൃഡമായി. മുഖത്ത് താടിരോമങ്ങള്‍ വളരാന്‍ തുടങ്ങി. പാദങ്ങള്‍ ഒരു വലിയ ഷൂവിന്റെയത്ര വലിപ്പം വച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും പുരുഷനാവാനുളള തയ്യാറെടുപ്പിലാണ് ഞാന്‍.
എമിലിയെ കണ്ടുമുട്ടിയതോടെ എന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചു. ഞങ്ങളുടെ ബന്ധത്തില്‍ ഞാനാണ് പുരുഷന്. അത് ഞാന്‍ ഇഷ്ടപ്പെടുന്നു. അടുത്ത വര്‍ഷം വിവാഹിതരാവാണാനാണ് ഞങ്ങളുടെ പദ്ധതി.
ഭാഗം ഒന്ന്- ഒരുക്കാലത്ത് ഞങ്ങളും സ്ത്രീകളായിരുന്നു
ഭാഗം മൂന്ന്- പുരുഷനാവാന്‍ എനിക്ക് പുരുഷലൈംഗികാവയവം ആവശ്യമില്ല



Click it and Unblock the Notifications
