Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒരുക്കാലത്ത് ഞങ്ങളും സ്ത്രീകളായിരുന്നു
ലാസ്ലോ പേള്‍മാന്‍, ജാക്ക് ഹാല്ലെറ്റ്, ലീ ഗേല്‍! ഈ പുരുഷന്മാര്ക്കറിയാം സ്ത്രീകളുടെ വികാരങ്ങളും വിചാരങ്ങളും എന്തെല്ലാമെന്ന്.... കാരണം ഇവരെല്ലാം സ്ത്രീകളായിരുന്നു, ജീവിതം മാറ്റിമറിയ്ക്കുന്ന തീരുമാനം എടുക്കുന്നത് വരെ!
കണ്ണാടിയിലെ ഈര്‍പ്പം തുടച്ചു മാറ്റി ലാസ്ലോ ഷേവിങ് ക്രീം കൈയിലെടുത്തു. പിന്നീട് അത് മുഖത്തു തേച്ചുപിടിപ്പിച്ചു. സാവധാനം താടിവടിച്ച മുഖം കഴുകി ടൗവല്‍ ഉപയോഗിച്ച് നന്നായി തുടച്ചശേഷം കുറച്ചു ദൂരം മാറിനിന്ന് സ്വന്തം പ്രതിരൂപം കണ്ണാടിയില്‍ വീക്ഷിച്ചു.
അപ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞുനിന്നത് അഭിമാനവും സന്തോഷവുമായിരുന്നു. കാരണം ഇന്ന് ലാസ്ലോ ഒരു പുരുഷനാണ്. സ്ത്രീയായാണ് ജനനമെങ്കിലും പുരുഷനാവാന്‍ കൊതിച്ചിരുന്ന സിലിയ എന്ന പെണ്‍കുട്ടിയില്‍ നിന്ന് ലാസ്ലോ എന്ന പുരുഷനിലേയ്ക്കുളള കൂടുമാറ്റം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ലാസ്ലോ.
പെണായി ജനിച്ച ലാസ്ലോയ്ക്ക് താനെപ്പോഴും മറ്റൊരു ശരീരത്തില്‍ ബന്ധിതയായ പ്രതീതിയാണ് അനുഭവപ്പെട്ടത്. അതിനാല്‍ 11 വര്‍ഷം മുമ്പ് സെലിയ യാത്രയാരംഭിച്ചു. പുരുഷത്വത്തിലേയ്ക്കുളള യാത്ര. അതിനായി സെലിയ എന്ന് ലാസ്ലോ കടന്നുപോയ വഴികള്‍ അവരുടെ തന്നെ വാക്കുകളില്‍ അറിയൂ
പൂര്‍ണ്ണമായും പുരുഷനാവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു
ലാസ്ലോ പേള്‍മാന്‍ (45)
ചെറുപ്പത്തിലെ ബാര്ബിപാവകളോടും പെണ്‍കുട്ടികളുടെ വസ്ത്രങ്ങളോടുമെക്കെ എനിക്ക് വെറുപ്പായിരുന്നു. എന്നാല്‍ അതേസമയം ആണ്‍കുട്ടികളുടെ വിനോദങ്ങളായ ഫുടബോള്‍ തുടങ്ങി പരിപാടികളൊന്നും എനിക്ക് ഇഷ്ടവുമായിരുന്നില്ല.
തിയേറ്റര്‍ പരിപാടികള്‍ പങ്കെടുത്താനാണ് ഞാന്‍ തൊഴില്രംഗത്തെയ്ക്ക് പ്രവേശിക്കുന്നത്. മറ്റു പെണ്‍കുട്ടികളെല്ലാം നടികളായി അഭിനയിക്കുമ്പോള്‍ ജീന്‍ കെല്ലി യായാണ് ഞാന്‍ അഭിനയിച്ചത്. വര്‍ഷങ്ങളോളം കഥാപാത്രങ്ങളിലൂടെ ഞാന്‍ എന്റെ സ്ത്രീരൂപത്തെ മറച്ചുവെച്ചു.
എന്റെ ശരിയായ ലിംഗമെന്തെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. എന്നാല്‍ സ്ത്രീകളോട് പ്രത്യേക ആകര്‍ഷണമെന്നും എനിക്ക് തോന്നിയിരുന്നില്ല എന്നാല്‍ അതേസമയം പുരുഷന്മാരോടുളള എന്റെ സമീപനവും എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലായില്ല.
18 വയസ്സിലാണ് ഞാന്‍ ആദ്യമായി ഒരു പുരുഷനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. ഇതാണോ അത് ? ഞാന്‍ പിന്നീട് ചിന്തിച്ചു. മാസങ്ങള്‍ക്ക് ശേഷം ഒരു സ്ത്രീയുമായി ഞാന്‍ ബന്ധപ്പെട്ടു. അപ്പോള്‍ ആദ്യത്തെത്തിനേക്കാള് 10 മടങ്ങ് നന്നായിരുന്ന ആ ബന്ധപ്പെടലെന്ന് ഞാന്‍ മനസ്സിലാക്കി.
പിന്നീട് പല സ്ത്രീകളുമായി ഞാന്‍ ബന്ധപ്പെട്ടു. എന്നാലും എന്തോ ഒരു അസ്വസ്ഥത എനിക്ക് തോന്നിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ മിലസ് എന്നയാളുമായി സൗഹൃദത്തിലായി. അയാള്‍ക്ക് താടിയും ശബ്ദ ഗാംഭീര്യവുമുണ്ടായിരുന്നു. പിന്നീടാണ് അയാള്‍ പറയുന്നത്- അയാള്‍ ശരിക്കുമൊരു സ്ത്രീയാണെന്ന്.
പുരുഷപ്രകൃതത്തോടുളള അവളുടെ സാദൃശ്യം കണ്ട ഞാന്‍ അതിശയിച്ചു പോയി. അവളുടെ പോലെ വീതിയുളള തോളുകളും മറ്റും എനിക്കും വേണമായിരുന്നു. പുരുഷനാവെന്നമെന്ന് മോഹം അതോടെ ശക്തമായി.
പുരുഷത്വത്തിലേയ്ക്കുളള മാറ്റത്തിന്റെ ആദ്യപടിയായി പുരുഷഹോര്‍മോണായ സ്സ്റ്റോസ്റ്ററോണ്(testosterone) ഉത്പാദിപ്പിക്കുന്ന ഗുളികകള്‍ കഴിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. പേശികളുടെ വികസനം, ശബ്ദഗാംഭീര്യം, താടിരോമങ്ങളുടെയും മറ്റും വളര്‍ച്ച എന്നിവയ്ക്കായിരുന്നു ആ ടാബലറ്റുകള്‍.
പിന്നീട് ഞാന്‍ വെറുക്കുന്ന എന്റെ 38 സെന്റിമീറ്റര്‍ വലിപ്പമുളള മാറിടം ശസ്ത്രക്രിയ വഴി എടുത്തുമാറ്റി. ഇപ്പോള്‍ എന്റെ പരന്ന നെഞ്ചിനെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു.
അതിനു ശേഷം ഒരു പുരുഷനായി ഞാന്‍ ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ എന്റെ ലൈംഗികാവയവം മാറ്റാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്തായാലും എനിക്കറിയാം ഞാനിപ്പോള്‍ ഒരു പുരുഷനാണെന്ന്. മൂന്ന് വര്‍ഷം മുമ്പ് അതിനുളള തെളിവും എനിക്ക് ലഭിച്ചു. ഇപ്പോള്‍ എന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ആണായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനുപുറമേ, ഞാനന്റെ ഭാര്യയെ കണ്ടെത്തി, ശാന്തി(36). ഒരു ഗേയ് ക്ലബില്‍ നൃത്തമവതരിപ്പിക്കുന്ന വേളയിലാണ് അവളെ ഞാന്‍ കണ്ടു മുട്ടിയത്. എന്റെ പൗരുഷഭാവങ്ങളില് വീണ അവളെ ആദ്യം ചുംബിക്കവേയാണ് ഞാന്‍ ആ സത്യം വെളിപ്പെടുത്തിയത്. ഞാന്‍ ഞാന്‍ ശരിക്കുമൊരു പെണ്ണാണെന്ന്.
ഇതുകേട്ടപ്പോള്‍ ശാന്തി പറഞ്ഞു- നിങ്ങളെയാണ് ഞാന്‍ സ്നേഹിച്ചതെന്ന്. പൂര്‍ണ്ണ ലൈംഗികവേഴ്ച ആസ്വദിക്കാനാവില്ലെന്നത് അവള് കാര്യമായി എടുക്കുന്നില്ല. ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ വിവാഹിതരായി.
കുടുംബാഗങ്ങളില്‍ മിക്കവരും ഞങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തു. എന്റെ സഹോദരി ജിജി ഒഴികെ. ഞാന്‍ ഒരു പുരുഷനായത് അവള്‍ക്ക് അംഗീകരിക്കാനാവുമായിരുന്നില്ല.
ഗെയ് തിയ്യറ്ററുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. കാണികള്‍ക്ക് എന്റെ പ്രകടനം ആസ്വദിക്കുന്നു. എന്നാല്‍ ഈ രൂപത്തില്‍ അനുഭവിക്കുന്ന സുരക്ഷിതത്വമാണ് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വസ്തുത.



Click it and Unblock the Notifications
