Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സംഗീതസംവിധായകരിലെ പുത്തന്‍ തലമുറയില്‍ ഇന്ത്യന്‍-അമേരിക്കന്‍ യുവതി ശ്രദ്ധനേടുന്നു.
മെരിലാന്റ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ആശാ ശ്രീനിവാസനാണ് (26) അമേരിക്കയിലെ 15 മുന്‍നിര വനിതാ സംഗീതസംവിധായകരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ അമേരിക്കയിലെ പ്രമുഖ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ സെന്റ് ലൂക്കോസ് ഓര്‍ക്കസ്ട്ര ഈയിടെ സംഘടിപ്പിച്ച വുമണ്‍ ഫെസ്റ്റിവലില്‍ ദി റിവര്‍ നിയര്‍ സവതി എന്ന ആശയുടെ സംഗീത സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അമേരിക്കയിലെ 15 മുന്‍നിര വനിതാ സംഗീത സംവിധായകരുടെ പട്ടികയില്‍ ആശയും ഇടം നേടിയത്.
2006 ഡിസംബറില്‍ നടന്ന ഒരു മത്സരത്തില്‍ 20നും 30നും ഇടയില്‍ പ്രായമുള്ള 66 സംഗീതപ്രതിഭകളെ പിന്നിലാക്കിയതിന് ശേഷമാണ് വുമണ്‍ ഫെസ്റ്റിവലില്‍ ആശ തിരഞ്ഞെടുക്കപ്പെട്ടത്.
ദക്ഷിണേന്ത്യയുടെ തനത് സംഗീതശാഖയായ കര്‍ണാടക സംഗീതവുമായി വളരെ അടുത്തുനില്‍ക്കുന്നതാണ് ആശയുടെ സൃഷ്ടികള്‍ മിക്കതും. എനിക്ക് യഥാര്‍ത്ഥത്തില്‍ കര്‍ണാടക സംഗീതം ശരിയ്ക്കറിയില്ല. എങ്കിലും അതെന്നെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്- ആശ പറയുന്നു.
മ്യൂസിക്കല്‍ ആര്‍ട്സിലാണ് ആശ ഗവേഷണം നടത്തുന്നത്. പഠനത്തോടൊപ്പം തന്നെ ഇവര്‍ ഇവിടെ സംഗീത ക്ലാസ്സുകളും കൈകാര്യം ചെയ്യുന്നുണ്ട്. 2006ല്‍ പുല്ലാങ്കുഴല്‍ സംഗീതവും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും സംയോജിപ്പിച്ച് രൂപം കൊടുത്ത കല്പിതയെന്ന സംഗീത സൃഷ്ടിക്കും എലോണ്‍, ഡാന്‍സിംഗ് എന്ന മറ്റൊരു സൃഷ്ടിക്കും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആറ് വയസ്സുള്ളപ്പോഴാണ് ഇന്ത്യയില്‍ നിന്ന് ആശ കര്‍ണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. പിന്നീട് യുഎസിലേക്ക് കുടിയേറിയപ്പോള്‍ അവിടത്തെ പബ്ലിക് സ്കൂള്‍ സംവിധാനത്തില്‍ പടിഞ്ഞാറന്‍ ശാസ്ത്രീയ സംഗീതത്തെയാണ് ആശ പരിചയപ്പെട്ടത്.
ഈ രണ്ടനുഭവങ്ങളും ചേര്‍ന്നാണ് പടിഞ്ഞാറന്‍ സംഗീതത്തില്‍ കര്‍ണാകട സംഗീത്തിന്റെ പ്രത്യേകതകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പരീക്ഷണങ്ങള്‍ക്ക് ആശയ്ക്ക് ധൈര്യം പകര്‍ന്നത്. കമ്പ്യൂട്ടര്‍ മ്യൂസിക് സംവിധാനത്തിലും മ്യൂസിക് തിയറി പഡഗോഗി എന്നിവയിലാണ് ആശ മാസ്റ്റര്‍ ബിരുദം നേടിയിരിക്കുന്നത്.



Click it and Unblock the Notifications