Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഹൈ ഹീലില് വനിതകളുടെ ഓട്ടം!!!!!!!!!!!!
ദില്ലി: നഗരവാസികളായ സ്ത്രീകളില് പുകവലിയ്ക്കുന്നവരുടെ എണ്ണം കൂടുതന്നതായി ലോക പുകയില വിരുദ്ധദിനത്തില് പുറത്തുവന്ന റിപ്പോര്്ട്ടുകള് സാക്ഷ്യപ്പെടുത്തുന്നു.
നാഗരികരായ യുവതികളില് കൂടുതല് പേരും പുകവലിക്കുന്നതോ പുകയില ചവയ്ക്കുന്നതോ ഒരു ശീലമാക്കുകയാണ്. ഇതിന്രെ പ്രത്യാഘാതം സമൂഹത്തില് കാണാന് കഴിയും. ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെയാവും വരുകാലങ്ങളില് ഇവര് സമൂഹത്തിന് നല്കുന്നത്.
മാത്രമല്ല പുരുഷന്മാരേക്കാല്കൂടുതല് വേഗത്തില് കാന്സറിന് അടിമപ്പെടാനുള്ള പ്രവണതയും ഇവരുടെ ശരീരത്തില് കൂടുതലായിരിക്കും- ആരോഗ്യ വിദഗ്ധര് പറയുന്നു.
ഇന്ത്യയില് മൂന്നിലൊരു ഭാഗം സ്ത്രീകളും ഏതെങ്കിലും ഒരു തരത്തില് പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഉപയോഗിക്കുന്ന സ്ത്രീകളില് 19 ശതമാനം വര്ദ്ധനവാണുണ്ടായിരിക്കന്നത്. 22 ശതമാനം സ്ത്രീകളും പുകവലിയൂടെയല്ലാത്ത മാര്ഗ്ഗങ്ങളില് പുകയില ഉപയോഗിക്കുന്നവരാണ്- രാജീവ് ഗാന്ധി കാന്സര് ഇന്സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്ച്ച് സെന്ററിലെ സര്ജിക്കല് ഓങ്കോളജി വിഭാഗത്തിലെ മുതിര്ന്ന ഡോക്ടര് എ.കെ ദവാന് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമങ്ങളിലെ സ്ത്രീകളില് പുകയില ഉപയോഗത്തിന്റെ നിരക്ക് താരതമ്യേന കുറവാണ്. മധ്യവര്ഗക്കാരായ നഗരവാസികളിലാണ് ഈ പ്രവണത കൂടുതലും കാണുന്നത്. കണക്കുകള് പ്രകാരം ഇന്ത്യയിലെ 25 കോടി ജനങ്ങളും ഏതെങ്കിലും രീതിയില് പുകയില ഉപയോഗിക്കുന്നവരാണ്.
യുവതികളുടെയും കൗമാര പ്രായക്കാരായ പെണ്കുട്ടികളുടെയും ഇടയില് പുകയില ചവയ്ക്കുന്ന ശീലം കൂടിവരുന്നുണ്ട്. പുകവലിയോളം ദോഷമില്ലെന്ന വിശ്വാസത്തിലാണ് പലരും ഈ സ്വഭാവത്തിന് അടിമപ്പെടുന്നത്. എന്നാല് ഇത് തെറ്റിദ്ധാരണയാണെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്.



Click it and Unblock the Notifications
