Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
എമ്മി അവര്‍ഡ് ദക്ഷിണേന്ത്യക്കാരിയ്ക്ക്
ന്യൂയോര്‍ക്: പ്രശസ്ത ടെലിവിഷന്‍ വാര്‍ത്താ ലേഖികയും ചെന്നൈക്കാരിയുമായ സുകന്യ കൃഷ്ണന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി.
ഇതിനകം തന്നെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ സുകന്യയെത്തേടി ഇത്തവണയെത്തിയിരിക്കുന്നത് ന്യൂയോര്‍ക് എമ്മി അവാര്‍ഡാണ്.
2007ലെ മികച്ച മോഡറേറ്റര്‍, അവതാരക തുടങ്ങി വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിനാണ് അവാര്‍ഡ്. മുപ്പത്തിരണ്ടുകാരിയായ സുകന്യ ഒട്ടേറെ ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടി ജോലിചെയ്തിട്ടുണ്ട്.
ചിത്രീകരണം, എഴുത്ത്, എഡിറ്റിംഗ്, വാര്‍ത്താ ചിത്രീകരണം തുടങ്ങി ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിരവധി മേഖലകളില്‍ ഇവര്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
മുന്‍ അമേരിക്കന്‍ പ്രിസഡന്റ് ബില്‍ ിന്റണെതിരായ കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്തത് സുകന്യയായിരുന്നു. ഇതുള്‍പ്പെടെ ഒട്ടേറെ പ്രസക്തമായ വാര്‍ത്തകള്‍ ദൃശ്യമാധ്യമ രംഗത്ത് സുകന്യയുടേതായി സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിന് മുമ്പ് ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ അവേര്‍നസ് കമ്മറ്റിയുടെ ക്രിയേറ്റിംഗ് എ വോയ്സ് എന്ന പുരസ്താരവും സുകന്യ നേടിയിട്ടുണ്ട്. 2001 സെപ്റ്റംബര്‍ 11ല്‍ യുഎസിലുണ്ടായ തീവ്രവാദി ആക്രമത്തെത്തുടര്ന്നുണ്ടായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനും സുകന്യയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
സുകന്യയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി വടക്കേ അമേരിക്കയിലെ ഫെഡറേഷന് ഓഫ് തമിഴ് സംഘം 2006 ല്‍ അവരെ ആദരിച്ചിരുന്നു. ടെലിവിഷന്‍ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങല്‍ക്കായി അമേരിക്കയിലെ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്റ് സയന്‍സാണ് എമ്മി അവാര്‍ഡ് നല്‍കുന്നത്.



Click it and Unblock the Notifications
