Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലൈംഗികതയാണ് സ്ത്രീത്വമെന്ന് സുപ്രീം കോടതി
ദില്ലി : സ്ത്രീത്വത്തിന്റെ കാതല്‍ ലൈംഗികതയിലാണെന്ന് സുപ്രിം കോടതിയുടെ നിര്‍വ്വചനം. വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ഈ സുപ്രധാന വിധി ജസ്റിസുമാരായ അരിജിത് പസായതും എസ് എച്ച് കപാഡിയയും അടങ്ങിയ ബഞ്ച് ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചത്. വനിതാ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനകം വിധിക്കെതിരെ പരസ്യമായി രംഗത്തു വന്നു.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 354ലാണ് സ്ത്രീത്വത്തിനെതിരെയുളള അതിക്രമ ങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1860ല്‍ പീനല്‍ കോഡ് നിലവില്‍ വന്നതിനു ശേഷം സ്ത്രീത്വം എങ്ങനെ നിര്‍വ്വചിക്കാം എന്ന് വ്യാപകമായ ചര്‍ച്ചയും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഒരു നൂറ്റാണ്ടിലേറെ നീണ്ട സംവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വിവാദ നിര്‍വ്വചനം പുറത്തു വന്നത്.
ലൈംഗിക ബന്ധം ലക്ഷ്യമാക്കി സ്ത്രീക്കെതിരെ ബലപ്രയോഗം നടത്തുക, വിവസ്ത്രയാക്കുക എന്നിവ സ്ത്രീത്വത്തിനെതിരെയുളള അതിക്രമമാണെന്നും ഇപ്രകാരം സംഭവിച്ചാല്‍ അത് കുറ്റകൃത്യമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിക്കുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഏത് അക്രമവും ശിക്ഷാര്‍ഹമാണെന്നാണ് ഐപിസി 354ാം വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഖലനം നടന്നോ നടക്കാതെയോ ഉളള ലൈംഗിക വേഴ്ചയാണ് സ്ത്രീത്വത്തിനെതിരെയുളള അതിശ്രമം.



Click it and Unblock the Notifications
