Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബിബിസിയുടെ തലപ്പത്തേയ്ക്ക് ഒരു തമിഴ് വനിത
ലണ്ടന്‍: ലോക മാധ്യമരംഗത്തെ പ്രമുഖ കമ്പനിയായ ബിബിസിയുടെ തലപ്പത്തേയ്ക്ക് ആദ്യമായി ഒരു വനിത. അതും ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍നിന്ന്.
തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമായ മധുരയില്‍ ജനിച്ച 34 വര്‍ഷമായി ബ്രിട്ടനില്ക്കഴിയുന്ന ഡോ. ചിത്ര ബരുച്ചയ്ക്കാണ് അസൂയാവഹമായ ഈ സ്ഥാനം കൈവന്നിരിക്കുന്നത്. 2007 ജനുവരിയിലാണ് ഇവര്‍ ബിബിസി ചെയര്‍മാനായി സ്ഥാനമേല്‍ക്കുക.
ഇതുവരെ ചെയര്മാന് സ്ഥാനത്തിരുന്ന മൈക്കല്‍ ഗ്രേഡ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് തല്‍ക്കാലത്തേയ്ക്കാണ് ചിത്രയുടെ നിയമനമെങ്കിലും അതീ നേട്ടത്തിന്റെ തിളക്കം ഒട്ടും കുറയ്ക്കുന്നില്ല
യുകെയില്‍ മാത്രം 26,000 ജോലിക്കാരും 400 കോടി ഡോളര്‍ ആസ്തിയുമുള്ള ഒരു മാധ്യമ കമ്പനിയില്‍ ഒര ുചെറിയ ജോലിയെങ്കിലും സ്വപ്നം കാണുന്നവരാണ് ഈ രംഗത്ത് താല്പര്യമുള്ള ഏതൊരാളും. അതുകൊണ്ട് തന്നെ ഇന്ത്യയെപ്പോലൊരു രാജ്യത്തുനിന്നും ഒരു ദക്ഷിണേന്ത്യക്കാരി ഈ സ്ഥാനത്തെത്തിയെന്നത് നിസ്സാരകാര്യമല്ല.
താല്‍ക്കാലിക സ്ഥാനമാണെങ്കിലും ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ചിത്രയ്ക്ക് കൈകാര്യം ചെയ്യാനുള്ള പദവി. ഹെമറ്റോളജിസ്റായ ഇവര്‍ 34 വര്‍ഷമായി ബ്രിട്ടനിലാണ് താമസം. മുഴുവന്‍ സമയവും ആരോഗ്യ രംഗത്ത് പ്രവ്രത്തിക്കുകയായിരുന്ന ചിത്ര അത് വിട്ട് 1996ലാണ് വടക്കന്‍ അയര്‍ലന്റിനായുള്ള ബിബിസി ബ്രോഡ്കാസ്റിംഗ് കൗണ്‍സിലില്‍ ചേരുന്നത്. അതിനുമുമ്പ് വടക്കന്‍ അയര്‍ലന്റിലെ ബ്ലഡ് ട്രാന്സ്ഫ്യൂഷന് സെര്‍വീസിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ സ്ഥാനമടക്കം ഒട്ടേറെ ആശുപത്രികളിലെ ഉന്നത പദവികള്‍ ചിത്ര കൈകാര്യം ചെയ്തിട്ടുണ്ട്.
മുഴുവന്‍ സമയ ആരോഗ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടതില്‍പ്പിന്നെ വടക്കന്‍ അയര്‍ലന്റിലെ തന്നെ ഇന്റിപ്പെന്‍ഡന്റ് ടെലിവിഷന്‍ കമ്മിഷനില്‍ അംഗമെന്ന നിലയില്‍ 2001മുതല്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ ബ്രോഡ്കാസ്റിംഗ് രംഗമാണ് തട്ടകമെങ്കിലും ബ്രിട്ടന്റെ മുന്‍നിര മെഡിക്കല്‍ റഗുലേറ്റരി ബോഡിയിലും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ചിത്ര ബരൂച്ച സമയം കണ്ടെത്തുന്നുണ്ട്.



Click it and Unblock the Notifications
