Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മലയാളി നഴ്സുമാര്‍ക്ക് യുഎസില്‍ ജോലിസാധ്യത
സംസ്ഥാനത്ത് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പല നഴ്സുമാര്‍ക്കും ഈ ബില്ലിന്റെ പ്രയോജനം ലഭിക്കും. യുഎസിലെ ആശുപത്രികളില്‍ മാസം 3500 ഡോളര്‍ വരെ നഴ്സുമാര്‍ക്ക് ശമ്പളമായി നല്‍കുന്നുണ്ട്. പെന്ഷന് പദ്ധതി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭ്യമാകും.
അമേരിക്കയില്‍ ജോലി ലഭിക്കാനായി സംസ്ഥാനത്തു നിന്നും 70,000 നഴ്സുമാര്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളതായി കേരളാനഴ്സിംഗ് കൗണ്‍സില്‍ റജിസ്ട്രാര്‍ കെ. രാജീവാക്ഷന്‍ പറഞ്ഞു.
ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നഴ്സിംഗ് സ്കൂളുകളിലേയും കോളജുകളിലേയും സിലബസ് പുതുക്കിയിട്ടുണ്ട്. ഇത് അടുത്തുതന്നെ കേരളത്തിലെ നഴ്സിംഗ് സ്കൂളുകളിലും നടപ്പാക്കും. ഇത് വിദേശരാജ്യങ്ങളില്‍ കൂടുതല്‍ തൊഴില്‍ നേടാനുള്ള പരിശീലനം നല്‍കുമെന്നാണ് കരുതുന്നത്.
ഒരു വര്‍ഷം 7000ളം നഴ്സിംഗ് ബിരുദധാരികള്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നുണ്ട്. ഇവരില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ക്ക് വിദേശരാജ്യങ്ങളില്‍ ജോലി ലഭിക്കുന്നുണ്ട്. കോട്ടയം, തിരുവല്ല, അങ്കമാലി, പാല, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ നഴ്സുമാരും വിദേശങ്ങളില്‍ ജോലിക്കു പോകുന്നത്.
എന്നാല്‍ പ്രവേശനപരീക്ഷകളെല്ലാം ജയിച്ചാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷത്തോളം പിടിക്കും. അതുകൊണ്ടു തന്നെ ഈ കാലയളവില്‍ ഗള്‍ഫിലും മറ്റും പോവുകയാണ് കൂടുതല്‍ നഴ്സുമാരും ചെയ്യുന്നത്.
അമേരിക്കന്‍ തൊഴില്‍വകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം മാത്രം യുഎസില്‍ 1,20,000 നഴ്സുമാരെ ആവശ്യമുണ്ട്. അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് എട്ടുലക്ഷമാകുമെന്നാണ് കണക്ക്.
യുഎസില്‍ ഇപ്പോള്‍ 25 ലക്ഷം നഴ്സുമാരുണ്ട്. ഇവരില്‍ 30 ശതമാനം പേര് 50 കഴിഞ്ഞവരാണ്. ഇവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നഴ്സുമാരെ പരിഗണിക്കുന്നത്.



Click it and Unblock the Notifications
