Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആകാശവിസ്മയങ്ങള്‍ തേടി സുനിത
മലപ്പുറം: ആകാശത്തിന്റെ അനന്തവിസ്മയങ്ങള്‍ തേടി പറക്കാനൊരുങ്ങുകയാണ് അമൃതസറില്‍ ജനിച്ച സുനിത എല്‍.വില്യംസ്. നാസയുടെ ബഹിരാകാശപര്യവേക്ഷണത്തിന്റെ ഭാഗമായാണ് സുനിതയുടെ ആകാശക്കുതിപ്പ്. രാകേഷ് ശര്‍മയ്ക്കും കല്പനാ ചൗളയ്ക്കും ഇന്ത്യയില്‍ നിന്നും ഒരു പിന്‍ഗാമി കൂടി.
ഇന്റര്‍നാഷണല്‍ സ്പേസ്സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള നാസയുടെ എക്സ്പെഡീഷന്-12 മിഷന്കമാണ്ടറാണ് സുനിത. നാസയില്‍ സുനി വില്യംസ് എന്നറിയപ്പെടുന്ന സുനിതയുടെ ബഹിരാകാശദൗത്യം ഏറെ മുന്നേറിയിട്ടും ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
വ്യവസായിയായ ഡോ. ദീപക് എന്‍ പാണ്ഡ്യയുടെയും ബോണിയുടെയും മകളാണ് സുനിത. നാലാംവയസ്സില്‍ അമേരിക്കയിലേക്ക് താമസം മാറ്റിയ സുനിതയുടെ പ്രാഥമിക പഠനം മസാച്ചൂസെറ്റ്സിലെ നീധാം സ്കൂളിലായിരുന്നു. 1987ല്‍ യു.എസ്. നേവല്‍ അക്കാദമിയില്‍നിന്നും ബി.എസ്. ഫിസിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തു. 1995ല്‍ ഫ്ലോറിഡയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലണ്ടനില്‍നിന്നും എം.എസ്. എഞ്ചിനിയറിംഗ് മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി.
പഠനം തീരുന്നതിനുമുമ്പുതന്നെ യു.എസ്. നേവിയില്‍ കോസ്റല്‍ സിസ്റംകമാണ്ടറായി നിയമിക്കപ്പെട്ടു. ഈ കാലയളവില്‍ 2300 മണിക്കൂര്‍ വിമാനം പറപ്പിച്ച് പരിശീലനവും നേടി. 30 വ്യത്യസ്ത വിമാനങ്ങളാണ് സുനിത പറപ്പിച്ചത്.
1998 ജൂണിലാണ് നാസയുടെ 17-ാമത്തെ അസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് സുനിതയെ തിരഞ്ഞെടുത്തത്. നേവി, എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവരെയാണ് ബഹിരാകാശപരിശീലനം നല്കാന് നാസ എടുക്കുന്നത്. 31 പേരാണ് ഈ ഗ്രൂപ്പില്‍. ഇവരില്‍നിന്നും മൂന്നുപേരെ നാസ എക്സ്പെഡീഷന്-12ല്‍ യാത്രപോകാന്‍ തിരഞ്ഞെടുക്കും. ഇതിലും ഉള്‍പ്പെടാന്‍ സുനിതക്ക് ഭാഗ്യമുണ്ടായി. യാത്രയുടെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.
മിഷന് കമാണ്ടറായി നറുക്കുവീണ സുനിത ഇന്റര്‍നാഷണല്‍ സ്പേസ്സ്റ്റേഷനിലെ സിസ്റം ആന്റ് ടി-38 ജെറ്റ് ട്രെയിനിംഗില്‍ വിദഗ്ധപരിശീലനം നേടി. സ്റേഷനിലെ കമ്പ്യൂട്ടര്‍ സിസ്റം ഏകോപനത്തിന്റെ ചുമതലയാണിത്. റഷ്യന്‍ സ്പേസ് അക്കാദമിയിലും സുനിത പരിശീലനം നേടി. എക്സ്പെഡീഷന് ഒന്നില്‍ പോയവരായിരുന്നു പരിശീലനംനല്കിയത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ സ്പേസ് സ്റേഷനില്‍ ആറുമാസം താമസത്തിനു പോകുന്നവര്‍ക്കുള്ള വിദഗ്ധപരിശീലനവും പൂര്‍ത്തിയാക്കി.
മാസച്ച്യൂസെറ്റ്സിലെ ഫാല്മൗത്തിലാണ് സുനിത താമസിക്കുന്നത്. സിന്‍സിനാറ്റി സര്‍വകലാശാലയിലെ പ്രൊഫ. മൈക്കിള്‍ ജെ വില്യമാണ് ഭര്‍ത്താവ്.



Click it and Unblock the Notifications
