Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അഭിനയമോഹം ചതിക്കുഴിയൊരുക്കുന്നു
അഭിനയമോഹം ചതിക്കുഴിയൊരുക്കുന്നു
തിരുവനന്തപുരം: ടി.വി, സിനിമാ രംഗങ്ങളില്‍ അവസരം നല്‍കാമെന്ന വാഗ്ദാനത്താല്‍ വഞ്ചിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നു.
സിനിമയില്‍ അവസരം നല്‍കാമെന്ന വാക്കു വിശ്വസിച്ച് കോടമ്പാക്കം പോലുള്ള സ്ഥലങ്ങളില്‍ വില്ക്കപ്പെട്ട പെണ്‍കുട്ടികളും എറെ.
സൂര്യനെല്ലി, വിതുര, മട്ടാഞ്ചേരി, കോതമംഗലം തുടങ്ങിയ പെണ്‍വാണിഭക്കേസുകളില്‍ ഭൂരിഭാഗം പെണ്‍കുട്ടികളും സിനിമാ-സീരിയല്‍ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല രംഗമാണ് അഭിനയവാഗ്ദാനമെന്ന് അറിഞ്ഞിട്ടാകണം ഇന്ന് ബസ് ഡ്രൈവര്‍മാര്‍ മുതല്‍ ഓട്ടോഡ്രൈവര്‍മാര്‍ വരെ സിനിമാസംവിധായകരാണെന്ന വേഷമണിയുന്നവരാണ്.
അടുത്തിടെ നടന്ന തിരുവാര്‍പ്പ് പീഡനക്കേസിലെ പെണ്‍കുട്ടിയെ സീരിയലില്‍ വേഷം നല്‍കാമെന്നു പ്രലോഭിപ്പിച്ച് ഒരു സംഘം ആളുകള്‍ പീഡിപ്പിക്കുകയായിരുന്നു.
കേരളത്തില്‍ സ്ത്രീപീഡനക്കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഐസ്ക്രീം പാര്‍ലര്‍, ബ്യൂട്ടി പാര്‍ലര്‍, മെസാജ് കേന്ദ്രങ്ങള്‍ എന്നിങ്ങനെ വിവിധരീതികളിലൂടെയാണ് സ്ത്രീപീഡനക്കഥകള്‍ അരങ്ങേറുന്നത്.
അഭിനയമോഹവുമായി നടക്കുന്ന പെണ്‍കുട്ടികളും മാതാപിതാക്കളും വ്യാജസംവിധായകരെ തിരിച്ചറിയുകയാണ് ചതിയില്‍ നിന്നു രക്ഷപ്പെടാനുള്ള പ്രധാനമാര്‍ഗം.



Click it and Unblock the Notifications
