Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദത്തെടുക്കപ്പെടുന്നത് കൂടുതലും പെണ്കുട്ടികള്
മറ്റ് സംസ്ഥാനങ്ങളില് പ്രത്യേകിച്ചും ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ആണ്കുട്ടികളെ ദത്തെടുക്കുന്നതിനാണ് ദമ്പതികള് പ്രധാന പരിഗണന നല്കുന്നതെന്ന് അഡോപ്ഷന് ഏജന്സി കോ-ഓര്ഡിനേറ്റര് മീന കുരുവിള പറഞ്ഞു. ഇവിടെ സ്ഥിതി മറിച്ചാവുന്നതിന് കാരണം ആണ്കുട്ടികളേക്കാള് പെണ്കുട്ടികള് കുടുംബത്തോട് കൂടുതല് അടുപ്പം കാണിക്കുമെന്ന വിശ്വാസമാണെന്ന് അവര് ചൂണ്ടിക്കാട്ടി.
2003-04ല് 254 ദത്തെടുക്കപ്പെട്ട കുട്ടികളില് 137 പേരും പെണ്കുട്ടികളായിരുന്നു. 2002-03ല് 245 കുട്ടികളാണ് ദത്തെടുക്കപ്പെട്ടത്. ഇവരില് 138 പേര് പെണ്കുട്ടികളായിരുന്നു. 2001-02ല് 249 ല് 140 പേരാണ് പെണ്കുട്ടികളായുണ്ടായിരുന്നത്. 2000-01ല് 297 ദത്തെടുക്കപ്പെട്ട കുട്ടികളില് 166 പേരും പെണ്കുട്ടികളായിരുന്നു.
അഡോപ്ഷന് ഏജന്സിയുടെ കണക്കനുസരിച്ച് 1993 മുതല് ഒരു ദശകക്കാലം 1521 പെണ്കുട്ടികള് ദത്തെടുക്കപ്പെട്ടിട്ടുണ്ട്. അതേ സമയം 1224 ദത്തെടുക്കപ്പെട്ട ആണ്കുട്ടികളുടെ എണ്ണം 1224 ആണ്.
കുട്ടികളെ ദത്തെടുത്ത കുടുംബങ്ങള് ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. അഡോപ്ഷന് ഏജന്സി മുഖേന 384 കുടുംബങ്ങളാണ് കുട്ടികളെ ദത്തെടുത്തത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത്- 232 കുടുംബങ്ങള്. ഇടുക്കിയും വയനാടുമാണ് ദത്തെടുക്കലില് ഏറ്റവും പിന്നില്- യഥാക്രമം 17ഉം 18ഉം.
വിവിധ സമുദായങ്ങളിലെ ദത്തെടുക്കപ്പെട്ട കുട്ടികള്ക്കായി ഏകീകൃത നിയമം കൊണ്ടുവരണമെന്നാണ് കുട്ടികളെ ദത്തെടുത്ത കുടുംബങ്ങളുടെ ഓര്ഗനൈസേഷന് ആവശ്യപ്പെടുന്നത്. ഇപ്പോള് ഹിന്ദു കുടുംബങ്ങളിലെ ദത്തെടുക്കപ്പെട്ട കുട്ടികള്ക്ക് ഹിന്ദു ദത്തെടുക്കല് നിയമം അനുസരിച്ച് നിയമപരമായ അവകാശങ്ങളുണ്ട്. അതേ സമയം മുസ്ലിം, ക്രൈസ്തവ സമുദായങ്ങളില് നിയമം അനുസരിച്ച് ദത്തെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളായി മാത്രമേ മാതാപിതാക്കളെ പരിഗണിക്കുന്നുള്ളൂ.



Click it and Unblock the Notifications
