Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശര്‍മ്മിള ടാഗോര്‍ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷ
ശര്‍മ്മിള ടാഗോര്‍ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷ
ദില്ലി: സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി ശര്‍മ്മിള ടാഗോറിനെ നിയമിച്ചു. അധ്യക്ഷപദവിയില്‍ നിന്നും നിലവിലുള്ളഅധ്യക്ഷന് അനുപം ഖേറിനെ മാറ്റിക്കൊണ്ട് കേന്ദ്രവാര്‍ത്താ-വിതരണ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ താന്‍ ചെയര്മാന് പദവി രാജിവയ്ക്കില്ലെന്ന് അനുപംഖേര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം രാഷ്ട്രീയക്കളികളില്‍ ഇനിയും എന്നെപ്പോലെയുള്ള ബലിയാടുകള്‍ ഉണ്ടായിക്കൂടാ. ഇടതുപാര്‍ട്ടികളുടെ സമ്മര്‍ദ്ദമുള്ളതിനാല്‍ ഉടനെ രാജിവയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ-വിതരണ സെക്രട്ടറി നവീന്‍ ബി. ചാവ്ല എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. - അനുപം ഖേര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പുതിയ നിയമനത്തിനെതിരെ നിയമയുദ്ധത്തിനൊരുങ്ങുകയാണ് അനുപം ഖേര്‍.
മുംബൈയില്‍ പോയി ജോലിചെയ്യാന്‍ അസൗകര്യമുള്ളതിനാല്‍ ശര്‍മ്മിള ടാഗോര്‍ ദില്ലി കേന്ദ്രമായിട്ടായിരിക്കും പ്രവര്‍ത്തിയ്ക്കുക. അനുപം ഖേറിനെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ശര്‍മ്മിള ടാഗോര്‍
ചെറുപ്പത്തിലേ ബംഗാളി നാടകരംഗത്ത് തിളങ്ങിയിരുന്ന നടിയായിരുന്നു ശര്‍മ്മിള ടാഗോര്‍. പിന്നീട് ബോളിവുഡ് ലോകത്ത് സൂപ്പര്‍ താരമായി. രവീന്ദ്രനാഥ ടാഗോറിന്റെ ചെറുമകളാണ്. ക്രിക്കറ്റ് താരം മന്‍സൂര്‍ അലി പട്ടോഡിയാണ് ഭര്‍ത്താവ്.
രണ്ട് മക്കള്‍. ബോളിവുഡ് നടന് സെയ്ഫ്അലി ഖാനും ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന നടി സോഹ അലിഖാനും.



Click it and Unblock the Notifications
