Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഐശ്വര്യാ റായി ഹോളിവുഡിലേക്ക്
കെയോസ് എന്ന ചിത്രമാണിതില്‍ പ്രധാനം. ഐശ്വര്യാ റായി നായികയാവുന്ന കെയോസ് എന്ന ചിത്രത്തില്‍ മെറില്‍ സ്ട്രീപ് ആയിരിക്കും രണ്ടാമത്തെ നായിക. ഷൂട്ടിംഗ് 2004 അവസാനത്തോടെ ആരംഭിയ്ക്കും.
സിംഗുലാരിറ്റി എന്ന മറ്റൊരു ചിത്രത്തില്‍ ഐശ്വര്യ തന്നെ നായിക. നേരത്തെ ഓസ്കാര്‍ നോമിനേഷന് ലഭിച്ച റോളണ്ട് ജോഫെ ആയിരിക്കും സിംഗുലാരിറ്റിയുടെ ഡയറക്ടര്‍. ഒരു പ്രണയചിത്രമായിരിക്കും ഇത്. സണ്ടേ ടൈംസ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹോളിവുഡില്‍ നായികയാവുക എന്നതിനേക്കാള്‍ ലോകം കീഴടക്കുക എന്നതാണ് 30 കാരിയായ ഐശ്വര്യയുടെ ലക്ഷ്യമെന്നും സണ്ടേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോളിവുഡിലെ മികച്ച വ്യക്തികളും സ്ഥാപനങ്ങളുമായാണ് ഐശ്വര്യ കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നും പറയുന്നു.
റായി നായികയായി അഭിനയിക്കുന്ന ഗുരീന്ദര്‍ ഛദ്ദയുടെ ബ്രൈഡ് ആന്റ് പ്രിജുഡൈസ് എന്ന ഇംഗ്ലീഷ് ചിത്രം ഒക്ടോബര്‍ എട്ടിന് റിലീസ് ചെയ്യാനിരിക്കുകയാണ്. മാര്ട്ടിന് ഹെന്റേഴ്സനാണ് ഈ ചിത്രത്തില്‍ ഐശ്വര്യയോടൊപ്പം അഭിനയിച്ചിരിക്കുന്നത്. മാര്ട്ടിന് ഹെന്റേഴ്സന് എലിസബത്ത് ടെയ്ലറോടാണ് ഐശ്വര്യാ റായിയെ ഉപമിയ്ക്കുന്നത്. ക്യാമറയുടെ എല്ലാ ആംഗിളിലും ഐശ്വര്യ സുന്ദരിയാണെന്നും ക്യാമറ ഐശ്വര്യയെ ആരാധിക്കുകയാണെന്നും മാര്ട്ടിന് ഹെന്റേഴ്സന്.



Click it and Unblock the Notifications
