Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ശ്രീലേഖ: ആദ്യവനിത ഡിഐജി
തിരുവനന്തപുരം: കേരളത്തില് അങ്ങിനെ ആദ്യമായി ഒരു വനിതാ റേഞ്ച് ഡിഐജി ഉണ്ടായിരിക്കുന്നു- ആര്. ശ്രീലേഖ ഐപിഎസ്.
ജൂണ് 23 ബുധനാഴ്ച അവര് എറണാകുളം സെന്ട്രല് റേഞ്ച് ഡിഐജിയായി ചുമതലയേറ്റു. എറണാകുളമായിരിക്കും ഇവരുടെ പ്രവര്ത്തനകേന്ദ്രം.
സമര്പ്പണത്തിനും ആത്മാര്ത്ഥതയ്ക്കും ചിട്ടയായ പ്രവര്ത്തനങ്ങള്ക്കും നേരത്തെ പേരുകേട്ട ഐപിഎസ് ഓഫീസറാണ് ശ്രീലേഖ. നേരത്തെ വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോയില് ആയിരുന്നു ശ്രീലേഖ.
പുതിയ സ്ഥാനമാറ്റത്തില് പ്രത്യേകിച്ച് യാതൊരു മാറ്റവും തോന്നുന്നില്ലെന്ന് ശ്രീലേഖ വാര്ത്താലേഖകരോട് പറഞ്ഞു. പൊതുവെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള് കേരളത്തില് കുറ്റകൃത്യം കുറവായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ശ്രീലേഖ പറഞ്ഞു.
പുതിയ ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീലേഖ ബോധവതിയാണ്. പൊലീസുകാരുടെ ജോലിയെന്നാല് അല്പം കഠിനമായ ജോലിയാണ്. അത് ഞങ്ങളുടെ ദിനചര്യയുടെ ഭാഗമാണ്.- ശ്രീലേഖ പറയുന്നു.
ഒരു സമ്മര്ദ്ദങ്ങള്ക്കും വഴങ്ങാതെയുള്ള പ്രവര്ത്തനമാണ് വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോയില് ശ്രീലേഖ നിര്വഹിച്ചത്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള് ഏറിവരുന്ന കൊച്ചിനഗരത്തിലും മധ്യകേരളത്തിലും ചില മാറ്റങ്ങള് ഉണ്ടാകുമെന്ന് തന്നെ ജനങ്ങള് പ്രതീക്ഷിയ്ക്കുന്നു.
കഴിഞ്ഞ കുറേ നാളുകളായി കൊച്ചിയില് മനുഷ്യത്വരഹിതമായ രീതിയിലാണ് ഗുണ്ടാവിളയാട്ടം നടന്നിരുന്നത്. ഇപ്പോള് ഗുണ്ടാവിളയാട്ടങ്ങളുടെ തലസ്ഥാനനഗരിയായി മാറിയിരിക്കുകയാണ് കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വരവ് കുറ്റകൃത്യങ്ങള്ക്കുള്ള അപാരസാധ്യതകളാണ് ഗുണ്ടകള്ക്ക് മുന്നില് തുറന്നിട്ടിരിയ്ക്കുന്നത്. എന്തായാലും ശ്രീലേഖയുടെ വരവോടെ ഒരു മാറ്റം പ്രതീക്ഷിയ്ക്കാം.



Click it and Unblock the Notifications
