Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
കേരളത്തില്‍ ലൈംഗിക തൊഴില്‍ കൂടുന്നു
ലൈംഗിക ആരോഗ്യത്തിലെ പങ്കാളിത്തം എന്ന അഞ്ചുവര്‍ഷം നീണ്ട പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനം ഈ വര്‍ഷം പൂര്‍ത്തിയാവും. അന്താരാഷ്ട്ര ഏജന്‍സിയായ ടിഎന്‍എസ് മോഡിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കോള്‍ ഗേള്‍ സമ്പ്രദായം സാധാരണമായി തീര്‍ന്നിരിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളും വീട്ടമ്മമാരുമാണ് ഈ വിഭാഗത്തില്‍ പെടുന്നത്.
ലോഡ്ജുകളും വീടുകളും തെരുവുകളും കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴില്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തില്‍ വേശ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗിക വ്യാപാരമില്ല. - സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രോഗ്രാം ഓഫീസറായ ജോ ജോസഫ് പറയുന്നു.
ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗിക തൊഴിലാളികളുള്ളത് തിരുവനന്തപുരത്താണ്-649 പേര്. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്- 604. മലപ്പുറത്താണ് ഏറ്റവും കുറവ് ലൈംഗിക തൊഴിലാളികളുള്ളത്- 162.
ഇടുക്കി-580, കോഴിക്കോട്- 514, കൊല്ലം-446, പത്തനംതിട്ട-443, തൃശൂര്‍-393, വയനാട്-359, കോട്ടയം-353, ആലപ്പുഴ-297, പാലക്കാട്- 295, കണ്ണൂര്‍-226, കാസര്‍കോട്-224 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ലൈംഗിക തൊഴിലാളികളുടെ എണ്ണം.
ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ ശരാശരി പ്രായം 32 ആണ്. സ്ത്രീകളില്‍ 37 ശതമാനവും അവിവാഹിതരാണ്. 29 ശതമാനം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരും 19 ശതമാനം വിവാഹബന്ധം വേര്പ്പെടുത്തിയവരുമാണ്.



Click it and Unblock the Notifications
