Latest Updates
-
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ
കേരളത്തില്‍ സ്ത്രീകള്‍ കൂടുതല്‍
കേരളത്തിലെ ആകെ സ്ത്രീകളുടെ എണ്ണം കൃത്യമായി പറഞ്ഞാല്‍ 1,63,72,760 ആണ്. പുരുഷന്മാരുടെ സംഖ്യ 1,54,68,614 ആണ്. കേരളത്തില്‍ നഗരങ്ങളിലേതിനേക്കാള്‍ ജനസംഖ്യ കൂടുതല്‍ ഗ്രാമങ്ങളിലാണ്.
സംസ്ഥാനത്തെ സ്ത്രീപുരുഷ അനുപാതവും വര്‍ധിയ്ക്കുകയാണ്. 2001ലെ സെന്‍സസ് കണക്കുകള്‍ പരിശോധിച്ചാല്‍ 1991 മുതല്‍ 2001 വരെ സ്ത്രീ-പുരുഷ അനുപാതത്തില്‍ ക്രമാനുഗതമായി വളര്‍ച്ച ഉണ്ടായതായി കാണാം.
2001ല്‍ കേരളത്തില്‍ 1,059 സ്ത്രീകള്‍ക്ക് 1,000 പുരുഷന്മാര് ഉണ്ട്. എന്നാല്‍ 1991ല്‍ 1,000 പുരുഷന്മാര്ക്ക് 1,036 സ്ത്രീകളേ ഉണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ജില്ല മലപ്പുറമാണ്. ഇവിടെ 36,25,471 ആളുകള്‍ ഉണ്ട്. ഇവിടെ 18,70,895 സ്ത്രീകളും 17,54,576 പുരുഷന്മാരും ഉണ്ട്. രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്. ഇവിടെ 32,34,356 ആണ് ആകെ ജനസംഖ്യ. തിരുവനന്തപുരത്ത് ആകെ 16,64,439 സ്ത്രീകളും 15,69,917 പുരുഷന്മാരും ഉണ്ട്. ആകെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ജില്ല എറണാകുളം. കേരളത്തില്‍ ആകെ പട്ടികജാതിക്കാര്‍ 31,23,941 പേരും പട്ടികവര്‍ഗ്ഗക്കാര്‍ 3,64,189 പേരും ആണ്.
പുതിയ സെന്‍സസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് പ്രസിദ്ധീകരിയ്ക്കുന്നതോടെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ കാര്യമായ മാറ്റം വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു. കാരണം സംസ്ഥാനവികസന പദ്ധതികള്‍ക്ക് കേന്ദ്രം വിഹിതം അനുവദിയ്ക്കുന്നത് സെന്‍സസ് പട്ടികപ്രകാരമാണ. ഇപ്പോള്‍ കേന്ദ്രം 1991ലെ സെന്‍സസ് പട്ടികപ്രകാരമാണ് കേരളത്തിന് വിഹിതം അനുവദിയ്ക്കുന്നത്. പുതിയ സെന്‍സസ് കണക്ക് പുറത്തുവരുന്നതോടെ കൂടുതല്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളായും പല മുനിസിപ്പാലിറ്റികളും കോര്പ്പറേഷനുകളായും മാറും.



Click it and Unblock the Notifications
