Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
പാകിസ്ഥാനിലെ നാരായണമൂര്‍ത്തി
പാകിസ്ഥാനില്‍ ഒരു നാരായണമൂര്ത്തിയുണ്ട്. പക്ഷെ സ്ത്രീയാണെന്ന് മാത്രം. അവിടുത്തെ ഐടി വ്യവസായരംഗത്ത് പുതിയ തുടക്കങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ് ഇവര്‍. എനേബ്ളിംഗ് ടെക്നോളജീസ് എന്ന കമ്പനിയുടെ സിഇഒയും പാകിസ്ഥാന് സോഫ്റ്റ്വെയര് ഹൗസ് അസോസിയേഷന് എന്ന സംഘടനയുടെ പ്രസിഡന്റുമായ ജെഹാന് ആര ഇതിനകം ഐടി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
ഒട്ടേറെ വര്‍ഷങ്ങള്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ആര എട്ട് വര്‍ഷം മുമ്പാണ് പാകിസ്ഥാനിലേക്ക് മടങ്ങിവന്നത്. സ്ത്രീകള്‍ക്ക് വ്യവസായം ആരംഭിയ്ക്കാന്‍ ആവില്ലെന്ന ധാരണ ജെഹാന് ആര തിരുത്തി. സ്ത്രീകള്‍ അബലകളാണെന്ന കാഴ്ചപ്പാടിനെ ദൃഢനിശ്ചയത്തോടെ നേരിട്ടാല്‍ ഈ രംഗത്ത് വിജയം ഉറപ്പാണെന്നും അവര്‍ പറയുന്നു. അതിവേഗം ഐടി രംഗത്തെ പുരുഷന്മാരുടെ മേല്‍ക്കോയ്മയിലുള്ള കമ്പനികളെ ഇവര്‍ പിന്തള്ളി. വെറും എട്ടുവര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് പാകിസ്ഥാന് സോഫ്റ്റ്വെയര് ഹൗസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗത്വപദവിയിലേക്ക് ഉയരാന്‍ കഴിഞ്ഞു. പിന്നീട് അവര്‍ പ്രസിഡന്റായി. ഇപ്പോള്‍ പാകിസ്ഥാനില്‍ കൂടുതല്‍ വനിതകള്‍ ഐടി വ്യവസായരംഗത്തേയ്ക്ക് കടന്നുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വിശദാംശങ്ങളില്‍ ശ്രദ്ധിയ്ക്കുന്നതില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കഴിവുള്ളതിനാല്‍ ഡിസൈനിംഗ്, പ്രൊജക്ട് മാനേജ്മെന്റ് രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. - ആര പറയുന്നു.
ഇപ്പോള്‍ പാകിസ്ഥാന് സോഫ്റ്റ്വെയര് ഹൗസ് അസോസിയേഷനില്‍ 200 കമ്പനികള്‍ അംഗങ്ങളായുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാന് ഈ രംഗത്ത് വന്കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ആര വിലയിരുത്തുന്നു.



Click it and Unblock the Notifications
