Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
കേരളത്തിലെ ഇഷ ബോളിവുഡില്‍ നായിക
ചാവ് നൃത്തരൂപത്തോടൊപ്പം കളരിയും യോഗയും ചേര്‍ത്തുള്ള പ്രകടനത്തിലൂടെ ഇഷ ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരമ്പരാഗത നൃത്തരൂപങ്ങളുടെ അനന്തസാധ്യതകള്‍ തേടിയുള്ള ഇഷയുടെ അന്വേഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമുള്ള മല്ലഖാമ്പ് എന്ന ആയോധനകലയിലും വിദഗ്ധയാണ് ഇഷ. ഒമ്പതാം വയസ്സില്‍ നൃത്തം പഠിച്ചുതുടങ്ങിയ ഇഷയ്ക്ക് ഇപ്പോള്‍ 18 വയസ്സാണ്് പ്രായം. ഇതിനകം വിദേശരാജ്യങ്ങളില്‍ നൃത്തപര്യടനം നടത്തിയിട്ടുണ്ട്.
ഇഷയുടെ അരങ്ങേറ്റ ചിത്രമാണിത്. നൃത്തത്തിന് പ്രാധാന്യമുള്ള വേഷമാണ് ഇഷയ്ക്ക്. ദക്ഷാസേത്ത് ഉത്തരേന്ത്യക്കാരിയും ദേവിസ്സാരോ വിദേശിയുമാണ്. എങ്കിലും ഇഷ മലയാളം സംസാരിക്കും. ഇഷയ്ക്ക് ഒരു സഹോദരനുണ്ട്. താവോ ഇസ്സാറോ. സംഗീതമാണ് താവോ ഇസ്സാറോയ്ക്ക് പ്രിയം.
ഇഷയുടെ യോഗാഭ്യാസപ്രകടനവും പ്രസിദ്ധമാണ്. ഇത് ഒരു വിസിഡിയായി ഇന്‍വിസ് മള്‍ട്ടിമീഡിയ പുറത്തിറക്കിയിട്ടുണ്ട്.



Click it and Unblock the Notifications
