Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അടിവസ്ത്ര സങ്കല്പത്തിലും പൊളിച്ചെഴുത്ത്
പൂന, കൊല്‍ക്കത്ത, ദില്ലി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വന്‍നഗരങ്ങളിലെ യുവതികളായ സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങളും നിശാവസ്ത്രങ്ങളും ഏതുതരത്തിലായിരിക്കണമെന്ന കാര്യത്തില്‍ പുതിയ സങ്കല്പങ്ങളുമുണ്ട്. അഥവാ അടിവസ്ത്ര നിര്‍മാണ ബ്രാന്റുകള്‍ അടിവസ്ത്രം തിരഞ്ഞെടുക്കുന്നതിലും ചില രുചിബോധങ്ങള്‍ വേണമെന്ന ധാരണ അവരില്‍ ഉണ്ടാക്കിയിരിക്കുന്നു.
സെക്സിയായ അടിവസ്ത്രങ്ങളോടും നിശാവസ്ത്രങ്ങളോടുമാണ് വന്‍നഗരങ്ങളിലെ യുവതികള്‍ക്ക് താത്പര്യം. തങ്ങളുടെ അംഗവടിവ് വെളിപ്പെടുത്തുന്ന തരത്തിലുള്ളവയായിരിക്കണം അവയെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ട്.
കോട്ടണോടുള്ള താത്പര്യം ഇല്ലാതായിട്ടില്ലെങ്കിലും ശരീരവടിവ് പൂര്‍ണമായും മറച്ചുകളയുന്ന അടിവസ്ത്രങ്ങളോട് സ്ത്രീകള്‍ക്ക് താത്പര്യമില്ലതന്നെ. സെക്സിയാവില്ലെന്ന കാരണത്താല്‍ കോട്ടണ്‍ അടിവസ്ത്രങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നുവരുണ്ട്. നിശാവസ്ത്രങ്ങളുടെ കാര്യത്തില്‍ സാറ്റിനും ചിഫോണിനും സില്ക്കിനുമാണ് മുന്‍ഗണന.
മങ്ങിയ നിറങ്ങളോടുള്ള താത്പര്യവും കുറഞ്ഞിരിക്കുന്നു. മെറൂണ്‍, പര്‍പ്ള്‍, മജന്ത, പച്ച, നീല തുടങ്ങിയ കടുംനിറങ്ങളില്‍ എത്തുന്ന വസ്ത്രങ്ങള്‍ തങ്ങളെ കൂടുതല്‍ സെക്സിയാക്കുമെന്ന വിശ്വാസത്തിലാണ് സ്ത്രീകള്‍.
വന്‍നഗരങ്ങളില്‍ ഷോപ്പിംഗിനായിറങ്ങുന്ന സ്ത്രീകള്‍ക്ക് വില പലപ്പോഴും ഇവ വാങ്ങുന്നതിനെ നിര്‍ണയിക്കുന്ന ഘടകമാവാറില്ല. രൂപഭംഗിയും ഗുണമേന്മയും തന്നെ മാനദണ്ഡം. ശരീരവടിവ് വെളിവാക്കുന്ന തരത്തിലുള്ള അടിവസ്ത്രങ്ങളോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യമെന്നം കൊല്‍ക്കത്തയിലും ദില്ലിയിലും ചില്ലറ വില്പനശാലകളുള്ള ലാ ലിംഗെറിയിലെ ധരം നത്വാനി പറഞ്ഞു.
ലാ, ഫെലൈന്‍, എനാമര് എന്നിവ വിപണിയില്‍ മുന്‍നിരയിലുള്ള അടിവസ്ത്ര ബ്രാന്റുകളാണ്. പാശ്ചാത്യ രീതിയിലുള്ള അടിവസ്ത്രങ്ങളാണ് ഇവര്‍ കൂടുതലായും വിപണിയിലിറക്കുന്നത്.



Click it and Unblock the Notifications
