Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കൊക്കകോളയെ സുസ്മിത വെള്ളംകുടിപ്പിയ്ക്കുന്നു
ഇപ്പോള് ഈ ലൈംഗികാപവാദക്കേസിനെക്കുറിച്ച് സുപ്രീംകോടതി മുന് ചീഫ് ജസ്റിസ് എസ്.പി. ബറൂച്ച അന്വേഷിയ്ക്കുന്നുണ്ട്. കൊക്കകോളയുടെ ഉല്പന്നമായ തംപ്സ് അപ്പിന്റെ ഇന്ത്യയിലെ ബ്രാന്ഡ് അമ്പാസഡറും പരസ്യമോഡലുമായിരുന്നു സുസ്മിത സെന്. എന്നാല് പെട്ടെന്നൊരു ദിവസം സുസ്മിത സെന്നുമായുള്ള കരാര് കൊക്കകോള കമ്പനി അവസാനിപ്പിച്ചു.
ശ്രീപാദ് നദ്കര്ണിയുടെ ലൈംഗികപീഢനശ്രമത്തിന് വഴങ്ങാത്തത് മൂലമാണ് കമ്പനി സുസ്മിതയുമായുള്ള കരാര് പെട്ടെന്നവസാനിപ്പിച്ചതെന്നാണ് ആരോപണം. ഇക്കാരണം ചൂണ്ടിക്കാട്ടി സുസ്മിതയുടെ അഭിഭാഷകരായ ബച്ചുഭായി മുനിം ആന്റ് കമ്പനി 2003 ഏപ്രിലില് കമ്പനിയ്ക്ക് നോട്ടീസ് അയച്ചതോടെയാണ് കാര്യങ്ങള് കുഴഞ്ഞുമറിഞ്ഞത്.
കൊക്കകോളയുടെ അന്താരാഷ്ട്ര അധ്യക്ഷന് ഡൗഗ്ഡാഫ്റ്റ്, ഇന്ത്യ വിഭാഗം തലവന് അലക്സ് വോണ്ബെഹര് എന്നിവര്ക്കെതിരെയാണ് സുസ്മിത നോട്ടീസയച്ചത്. കത്ത് കിട്ടി ഏഴ് ദിവസത്തിനുള്ളില് തന്നെ കാണണെന്നും നോട്ടീസില് പറഞ്ഞിരുന്നു. അത്ു നടന്നു. പക്ഷേ കമ്പനി പറഞ്ഞത് കൊക്ക കോള കമ്പനിയിലെ വനിതാ ജീവനക്കാരുടെ ഒരു സമിതി ഉണ്ടാക്കി അന്വേഷണം നടത്താമെന്നാണ്. എന്നാല് അതിന് സുസ്മിത വഴങ്ങിയില്ല. തുടര്ന്ന് വക്കീലന്മാര് തമ്മിലുള്ള എഴുത്തുകുത്തുകള് നടന്നെങ്കിലും കാര്യമായി ഒന്നും നടന്നില്ല. എന്നാല് കൊക്ക കോളയ്ക്ക് എതിരേ കീടനാശിനി പ്രശ്നം ഉണ്ടായതോടെ സുസ്മിത തന്റെ കേസ് ശക്തമാക്കാന് തീരുമാനിച്ചു. തുടര്ന്നാണ് ദീര്ഘമായ ചര്ച്ചകള്ക്ക് ശേഷം പണം നല്കാന് കമ്പനി തീരുമാനിച്ചത്. വിഷയം പുറത്തുപറയാതിരിക്കാനാണ് കമ്പനി സുസ്മിതയ്ക്ക് 1.45 കോടി രൂപ നല്കുകിയതെന്നാണ് കരുതുന്നത്.
പണം താന് നിര്ദ്ദേശിയ്ക്കുന്ന ഒരു അനാധാലയത്തിന് നല്കണമെന്നാണ് സുസ്മിത ആദ്യം നിര്ദ്ദേശിച്ചത്. എന്നാല് ഒടുവില് കമ്പനി സുസ്മിതയുടെ പേരിലുള്ള ചെക്കാണ് നല്കിയതെന്നും വാര്ത്ത പ്രസിദ്ധീകരിച്ച പത്രം പറയുന്നു.
എന്നാല് സുസ്മിതയ്ക്ക് കരാറുമായി ബന്ധപ്പെട്ട പണമാണ് നല്കിയതെന്നാണ് കൊക്ക കോള കമ്പനി പറയുന്നത്.
എന്തായാലും ഇപ്പോള് സിനിമാവൃത്തങ്ങളിലും ദില്ലിയിലും എല്ലാം ഒരേയൊരു ചോദ്യമാണ് ഉയര്ന്ന് കേള്ക്കുന്നത്: ശ്രീപദ് നദ്കര്ണി സുസ്മിതയെ ലൈംഗികമായി പീഢിപ്പിയ്ക്കാന് ശ്രമിച്ചിരുന്നോ? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന് ഇനിയും കാത്തിരിയ്ക്കണം. ഇതിനെക്കുറിച്ച് കമ്പനിയും സുസ്മിതയും അന്വേഷണം നടത്തുന്ന ജസ്റിസ് ബറൂച്ചയും ഒന്നും പറയുന്നില്ല.



Click it and Unblock the Notifications
