Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സിമ്രാന് വിവാഹത്തിരക്കില്‍
ദീപക്കാണ് വരന്. ചെന്നൈയില്‍ സിനിമാരംഗത്തുള്ള 60 പേരെ സിമ്രാന് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. വിജയകാന്ത്, ശരത്കുമാര്, ഖുശ്ബു, ജ്യോതിക എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അന്ധേരി ജെപി റോഡില്‍ ദരിയമഹളിലാണ് വിവാഹം നടക്കുന്നത്. സിമ്രാന്റെ അമ്മ ശാരദ, അച്ഛന് അശോക് നവല്‍ എന്നിവരാണ് മകള്‍ ഋഷി(സിമ്രാന്റെ ഓമനപ്പേര്)യുടെ വിവാഹത്തിന് താരങ്ങളെ ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി തമിഴ്സിനിമാലോകം കീഴടക്കിയ നടിയാണ് സിമ്രാന്. ആദ്യ ചിത്രങ്ങളിലെ പരാജയത്തിന് ശേഷം സിമ്രാന് ശക്തമായി തമിഴില്‍ തിരിച്ചുവരികയായിരുന്നു. പക്ഷെ വിവാഹത്തിന് ശേഷം തമിഴില്‍ അഭിനയിക്കില്ലെന്ന് സിമ്രാന് വ്യക്തമാക്കിയിരിക്കുകയാണ്. ഇത് തമിഴ് സിനിമാ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
വിവാഹനാളില്‍ പക്ഷെ സിനിമ തന്നെ സിമ്രാന്റെ ഉറക്കം കെടുത്തുകയാണ്. പിരമിഡ് നടരാജന് എന്ന തമിഴ്നിര്മ്മാതാവ് മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ കേസാണ് സിമ്രാന്റെ ഉറക്കം കെടുത്തുന്നത്. പിരമിഡ് നടരാജന്റെ ഉദയ എന്ന ചിത്രത്തില്‍ സിമ്രാനായിരുന്നു നായിക. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ശേഷം സിമ്രാന് മറ്റ് തമിഴ്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയി. വിവാഹത്തിന് മുമ്പ് മറ്റ് ചിത്രങ്ങള്‍ തീര്‍ക്കാന്‍ ഓടിനടന്ന് അഭിനയിക്കുകയായിരുന്നു സിമ്രാന്.
പിരമിഡ് നടരാജന് നേരെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ചിത്രം പൂര്‍ത്തിയാക്കാന്‍ സിമ്രാന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് നടരാജന് കോടതിയെ സമീപിച്ചത്. ഉദയ എന്ന ചിത്രം പൂര്‍ത്തിയാക്കാതെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് ഹൈക്കോടതി സിമ്രാന് നിര്‍ദേശം നല്കിയിരിക്കുകയാണിപ്പോള്.



Click it and Unblock the Notifications
