Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നേവി ക്വീന്‍ ആകൂ...
എല്ലാ വര്‍ഷവും നവമ്പര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് നേവി വാരാഘോഷം നടക്കുക. വാരാഘോഷത്തിന്റെ അന്തിമഘട്ടമായാണ് സൗന്ദര്യമത്സരം. 18നും 25നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കേരളത്തിന് പുറമെ പൂനെ, ബാംഗ്ലൂര്‍, മാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും മത്സരത്തില്‍ പങ്കെടുക്കാം.
പുറത്ത് നിന്നും മത്സരിക്കാന്‍ വരുന്ന പെണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനും മടങ്ങിപ്പോവാനും മൂന്നാം ക്ലാസ് എസി തീവണ്ടിക്കൂലി നല്‍കും. സൗജന്യ താമസവും നല്‍കും. മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ പങ്കെടുക്കാനുള്ള കാഷ്വല്‍ വസ്ത്രങ്ങളും നല്‍കും. ഫൈനല്‍ മത്സരത്തിലെ എല്ലാ ഫോട്ടോഗ്രാഫുകളും ഫിലിമുകളും ഉപയോഗിക്കാനുള്ള അനുവാദം സംഘാടകര്‍ക്ക് നല്‍കിയിരിക്കണം.
ടാജ് മലബാര്‍ ഹോട്ടലില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പ്രാഥമിക റൗണ്ട് നടക്കും. ഫൈനല്‍ റൗണ്ടുകള്‍ ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നാവിക ആസ്ഥാനത്ത് നടക്കും. കാഷ്വല്‍ റൗണ്ട്, ഡ്രസ് ഓഫ് യുവര്‍ ചോയ്സ്, ഫോര്‍മല്‍ വെയര്‍, സാരി എന്നിങ്ങനെ നാല് റൗണ്ടുകളാണ് ഉള്ളത്. സിംഗപ്പൂരിലോ ലണ്ടനിലോ രണ്ടു പേരോടൊപ്പം ഫൈവ് സ്റാര്‍ ഹോട്ടലില്‍ താമസസൗകര്യവും സൗജന്യ യാത്രാടിക്കറ്റുമാണ് നേവി ക്വീന്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുക. രണ്ടാം സ്ഥാനം ലഭിയ്ക്കുന്നവര്‍ക്ക് ദുബായില്‍ രണ്ടു പേരോടൊപ്പം പോകാന്‍ എയര്‍ ടിക്കറ്റും ഫൈവ് സ്റാര്‍ ഹോട്ടലില്‍ താമസിയ്ക്കാന്‍ സൗകര്യവും.
ഇക്കുറി എംടിവി വിജെ സൈറസ് ബ്രോച്ചയും വിജെയും നടിയുമായ ഷെഹ്നാസുമാണ് അവതാരകര്‍. സൗമ്യ സാംബശിവനായിരുന്നു 2002ലെ നേവി ക്വീന്‍.
മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം:
ഈവന്റ്സ് അണ്‍പ്ലഗ്ഗ്ഡ്
സി-4 സൗത്ത് സ്ക്വയര്‍
പനമ്പിള്ളി നഗര്‍
കൊച്ചിന്
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
098201 78203
0484- 3229881
0484-2322363
എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.



Click it and Unblock the Notifications
