Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മദര്‍ തെരേസ: വാഴ്ത്തപ്പെട്ടവള്‍...2
1950 ഒക്ടോബര്‍ ഏഴിന് സ്വന്തമായി ഒരു സന്യാസിനി സഭ രൂപീകരിക്കാന്‍ സിസ്റര്‍ തെരേസയ്ക്ക് അനുമതി ലഭിച്ചു. അതാണ് ദി മിഷണറീസ് ഓഫ് ചാരിറ്റി. അതോടെ സിസ്റര്‍ തെരേസ മദര്‍ തെരേസയായി മാറി. ആരും തിരിഞ്ഞുനോക്കാന്‍ പോലും ഇഷ്ടപ്പെടാത്ത, പാടെ അവഗണിയ്ക്കപ്പെട്ടവരെ സഹായവും സ്നേഹവും നല്‍കുകയായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലക്ഷ്യം.
മദര്‍ തെരേസ ഇന്ത്യയില്‍ 50 ഓളം ദുരിതാശ്വാസ പദ്ധതികള്‍ നടത്തിയിരുന്നു. ചേരികളിലുള്ളവര്ക്ക്വേണ്ടിയുള്ള പ്രവര്‍ത്തനം, തെരുവുകുട്ടികള്‍ക്ക് ഭവനം, അനാഥരായി മരിയ്ക്കുന്നവര്‍ക്ക് സ്വസ്ഥമായി മരിയ്ക്കാനുള്ള വീട്, കുഷ്ഠരോഗികള്‍ക്കുള്ള കോളനി എന്നിവ ഇതില്‍ ചിലതാണ്. കൊല്‍ക്കത്തയിലെ ചേരികളില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ പിടഞ്ഞുമരിച്ചിരുന്ന കുഷ്ഠരോഗികളുടെ ഇടയിലേക്ക് കടന്നുചെന്നതോടെയാണ് മദര്‍ തെരേസ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. കുഷ്ഠരോഗികളെ യാതൊരു മടിയും കൂടാതെ അവര്‍ തൊട്ടു, തലോടി, മടിയില്‍ കിടത്തി ശുശ്രൂഷിച്ചു. പിന്നീട് ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ പരമദരിദ്രമായ സ്ഥലങ്ങളിലേക്കും മദര്‍ സ്നേഹവുമായി കടന്നുചെന്നു. അവിടെയും ഇവരുടെ സഭയ്ക്ക് വേരുകളുണ്ടായി.
കൊല്‍ക്കത്തയില്‍ തെരുവുകളില്‍ നാല് ദശകത്തോളം അവര്‍ കാരുണ്യത്തിന്റെ ദൈവദൂതയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇറ്റലി, യുഎസ്, ബ്രിട്ടന് എന്നിവിടങ്ങളിലെല്ലാം മദറിന്റെ സഭയ്ക്ക് ശാഖകളുണ്ട്.
നൊബേല്‍ സമ്മാനം
മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെങ്ങുനിന്നും അഭിനന്ദനങ്ങളും പുരസ്കാരങ്ങളും ലഭിച്ചു. 1971ല്‍ അവര്‍ക്ക് പോപ്പ് ജോണ്‍ 23ാം സമാധാനസമ്മാനം ലഭിച്ചു. 1972ല്‍ ലോകസമാധാനം വളര്‍ത്തിയതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നെഹ്രുസമ്മാനം ലഭിച്ചു. 1979ല്‍ ബല്‍സാന്‍ സമ്മാനവും ലഭിച്ചു. 1979ല്‍ അവര്‍ക്ക് സമാധാനത്തിനുള്ളനൊബേല്‍ സമ്മാനം ലഭിച്ചു. 1980ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അവര്‍ക്ക് ഭാരത രത്ന സമ്മാനിച്ചു.
നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് മദര്‍ തെരേസ പറഞ്ഞു: ഞാന്‍ ഇത്രയും ചെയ്തത് സമൂഹത്തിലെ വിശക്കുന്നവര്‍ക്കും നഗ്നരായവര്‍ക്കും വീടില്ലാത്തവര്‍ക്കും മുടന്തര്‍ക്കും അന്ധര്‍ക്കും കുഷ്ഠരോഗികള്‍ക്കും ആരുമില്ലാത്തവര്‍ക്കും സ്നേഹം ലഭിയ്ക്കാത്തവര്‍ക്കും അവഗണിയ്ക്കപ്പെട്ടവര്ക്കും ആര്‍ക്കും വേണ്ടാത്തവര്‍ക്കും എല്ലാവരാലും അപഹസിയ്ക്കപ്പെടുന്നവര്ക്കും എല്ലാവര്ക്കും ഭാരമായവര്ക്കും വേണ്ടിയായിരുന്നു.
വിമര്‍ശനങ്ങള്‍
ഹെയ്ത്തിയിലെ ക്രൂരഭരണാധികാരി ജീന്‍ ക്ലോഡ് ഡുവേലിയറുടെയും അഴിമതിയില്‍ പേരുകേട്ട ബ്രിട്ടീഷ്മാധ്യമ രാജാവ് റോബര്‍ട്ട് മാക്സ്വെല്ലില് നിന്നും മദര്‍ ധനസഹായം വാങ്ങിയപ്പോള്‍ ചിലര്‍ മദറിന് നേരെ വിമര്‍ശന ശരങ്ങളുതിര്‍ത്തു. കൊല്‍ക്കത്തക്കാരനായ അരൂപ് ചാറ്റര്‍ജി എഴുതിയ മദര്‍ തെരേസ, ദി ഫൈനല്‍ വെര്ഡിക്ട് എന്ന പുസ്തകവും മദര്‍ തെരേസയ്ക്കെതിരെ ശക്തമായ വിമര്‍ശനം അഴിച്ചുവിടുന്ന ഗ്രന്ഥമായിരുന്നു. മദര്‍ പ്രശസ്തിയ്ക്ക് വേണ്ടി അടങ്ങാത്ത ദാഹമുള്ളസ്ത്രീയായിരുന്നു എന്ന് വരെ അരൂപ് തന്റെ പുസ്തകത്തില്‍ ആരോപിയ്ക്കുന്നു. പക്ഷെ ഈ ആരോപണങ്ങളൊന്നും മദറിന്റെ പ്രശസ്തിയ്ക്ക് തെല്ലും കളങ്കം വരുത്തിയില്ല. ജീവിയ്ക്കുന്ന വിശുദ്ധയായി അവര്‍ കൊല്‍ക്കത്തയിലും ലോകമെങ്ങും യാത്ര ചെയ്തു.
ഇപ്പോള്‍ ഈ സഭയില്‍ ആയിരക്കണക്കിന് കന്യാസ്ത്രീകളും പാതിരിമാരും ജോലിചെയ്യുന്നു. ഇതില്‍ നല്ലൊരു ശതമാനം വിദേശികളാണ്. ഇതില്‍ പലരും ഡോക്ടര്മാരായും നഴ്സുമാരായും സാമൂഹ്യപ്രവര്ത്തകരായും പരിശീലനം നേടിയവരാണ്. ഇവര്‍ പ്രകൃതി ദുരന്തമുണ്ടാകുമ്പോഴും പകര്‍ച്ചവ്യാധികളുണ്ടാകുമ്പോഴും ക്ഷാമകാലത്തും അഭയാര്‍ത്ഥികളുടെ ഒഴുക്കുണ്ടാകുമ്പോഴും സ്നേഹവും സഹായവുമായി മദറിന്റെ പിന്മുറക്കാര് ഓടിയെത്തുന്നു.
1997ല്‍ തന്റെ 87ാം വയസ്സില്‍ മദര്‍ തെരേസ അന്തരിച്ചു.



Click it and Unblock the Notifications