Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മദര്‍ തെരേസ: വാഴ്ത്തപ്പെട്ടവള്‍
ആഗ്നസ് എന്ന പെണ്‍കുട്ടി
1910 ആഗസ്ത് 27നാണ് മദര്‍ തെരേസ ഇപ്പോള്‍ യൂഗോസ്ലാവ്യയുടെ ഭാഗമായ സ്കോപ്ജെയില്‍ ജനിച്ചത്. ആഗ്നസ് ഗോംഗ്സാ ബൊജാക്സ്യു എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര്. ഒരു ചെറിയ കൃഷിത്തോട്ടം നടത്തിവരികയായിരുന്നു ആഗ്നസിന്റെ അച്ഛന്. ഒരു റോമന്‍ കാത്തലിക്ക് എലിമെന്ററി സ്കൂളില്‍ പഠിച്ചുകൊണ്ടിരിയ്ക്കെ 12ാം വയസ്സിലാണ് പാവങ്ങളെ സഹായിക്കാന്‍ ആഗ്നസിന് അവസരം ലഭിയ്ക്കുന്നത്.
പിന്നീട് ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതില്‍ ആഗ്നസ് പരിശീലനം നേടി. തുടര്‍ന്ന് ഇന്ത്യയെ തന്റെ പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തു. 18ാം വയസ്സില്‍ ആഗ്നസ് സ്കോപ്ജെ വിട്ടു. അവര്‍ കൊല്‍ക്കത്തയിലെ ഐറിഷ് സന്യാസിനി സമൂഹമായ സിസ്റേഴ്സ് ഓഫ് ലോറെറ്റോയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനെത്തി. ഡബ്ലിളിന് ഏതാനും മാസത്തെ പരിശീലനത്തിന് ശേഷമാണ് ആഗ്നസിനെ കൊല്‍ക്കത്തയിലേക്ക് അയച്ചത്. 1928ലാണ് അവര്‍ കന്യാസ്ത്രിയാകാനുള്ള ആദ്യ പ്രതിജ്ഞ എടുത്തത്. അതോടെ അവര്‍ സിസ്റര്‍ തെരേസയായി.
സിസ്റര്‍ തെരേസയുടെ തീവണ്ടിയാത്ര
1929 മുതല്‍ 1948 വരെ സിസ്റര്‍ തെരേസ കൊല്‍ക്കത്തയിലെ സെന്റ് മേരീസ് ഹൈസ്കൂളില്‍ പഠിപ്പിച്ചു. പക്ഷെ കോണ്‍വെന്റ് മതില്‍ക്കെട്ടിന് പുറത്തുള്ള ദാരിദ്യ്രവും കഷ്ടപ്പാടുകളും ആഗ്നസ്സിനെ മനസ്സിനെ വേദനിപ്പിച്ചു.
പക്ഷെ എന്തായിരുന്നു സിസ്റര്‍ തെരേസയെ പാവങ്ങളില്‍ പാവങ്ങളെ സേവിയ്ക്കാന്‍ പ്രേരിപ്പിച്ച ഘടകം? 1946 സപ്തംബര്‍ 10ന് അവര്‍ നടത്തിയ കൊല്‍ക്കത്തയില്‍ നിന്ന് ഡാര്‍ജലിംഗിലേക്ക് നടത്തിയ തീവണ്ടിയാത്രയാണ് സിസ്റര്‍ തെരേസയെ മാറ്റിമറിച്ചത്. അന്ന് അവരുടെ കൂടെ തീവണ്ടിയില്‍ ഒരു യാത്രക്കാരനുമുണ്ടായിരുന്നു. ടിക്കറ്റെടുക്കാത്ത ഒരു യാത്രക്കാരന്. തീവണ്ടി യാത്രക്കാരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. അത് സാക്ഷാല്‍ ക്രിസ്തുവായിരുന്നു. പാവങ്ങളില്‍ പാവങ്ങളായവരുടെ ഇടയില്‍ പ്രവര്‍ത്തിയ്ക്കാന്‍ എനിക്ക് നിന്നെ വേണം. - ഇതായിരുന്നു ആ യാത്രക്കാരന് സിസ്റര്‍ തെരേസയോട് ആവശ്യപ്പെട്ടത്. ആ തീവണ്ടിയാത്ര സിസ്റര്‍ തെരേസയുടെ ജീവിതത്തില്‍ പുതിയൊരു യാത്രയുടെ തുടക്കമായി.
1946ല്‍ കോണ്‍വെന്റ് വിട്ട് സാമൂഹ്യസേവനം നടത്താനുള്ളഅനുമതി ആഗ്നസ്സിന് സഭയുടെ മുതിര്‍ന്നവര്‍ നല്കി. അവര്‍ പിന്നീട് കൊല്‍ക്കത്തയിലെ ചേരികളില്‍ ഇറങ്ങി പ്രവര്‍ത്തനം തുടങ്ങി.
തെരുവിലെ കുട്ടികളെ പഠിപ്പിയ്ക്കാന്‍ അവര്‍ ഒരു തുറന്ന സ്കൂള്‍ തുടങ്ങി. ആദ്യകാലങ്ങളില്‍ അവര്‍ക്ക് കാര്യമായ ധനസഹായം ലഭിച്ചിരുന്നില്ല. പിന്നീട് കുറെശ്ശേയായി വിവിധ ഭാഗങ്ങളില്‍ നിന്ന് ധനസഹായം എത്താന്‍ തുടങ്ങി. ചില പണക്കാര് സ്വമേധയാ സഹായിച്ചു. പള്ളിയുടെ കീഴിലുള്ളവിവിധസംഘടനകളും ഒടുവില്‍ കൊല്‍ക്കത്ത നഗരസഭയും മദര്‍ തെരേസയെ സഹായിക്കാന്‍ മുന്നോട്ട് വന്നു. ഇതോടെ അവരുടെ പ്രവര്‍ത്തനമണ്ഡലം കുറെക്കൂടി വിപുലമാക്കാന്‍ കഴിഞ്ഞു.



Click it and Unblock the Notifications
