Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉയരങ്ങളില്‍ വിദ്യ ഛബ്രിയ
ഫോര്ച്യുണ് മാസിക തിരഞ്ഞെടുത്ത 50 കോര്‍പ്പറേറ്റ് വനിതകളില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്. വിദ്യ മനോഹര്‍ ഛബ്രിയയും നൈന ലാല്‍ കിദ്വായിയും.
ഭര്‍ത്താവ് മനു ഛബ്രിയയുടെ മരണത്തോടെയാണ് 200 കോടി വ്യവസായ സാമ്രാജ്യത്തിന്റെ ചുമതല വിദ്യ മനോഹര്‍ ഛബ്രിയ ഏറ്റെടുത്തത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് നൈന ലാല്‍ കിദ്വായിയെ തിരഞ്ഞെടുത്തിരിയ്ക്കുന്നത്. (നൈന ലാല്‍ കിദ്വായിയെക്കുറിച്ച് നേരത്തെ ഒരു ലേഖനം നല്‍കിയിരുന്നു. വായിയ്ക്കൂ.
ലോകത്തിലെ ഏറ്റവും കരുത്തേറിയ വ്യവസായ വനിതകളുടെ വിഭാഗത്തിലാണ് വിദ്യ ഛബ്രിയയെ ഫോര്ച്യുണ് മാസിക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയും വലിയൊരു വ്യവസായശൃംഖലയെ സുഗമമായി മുന്നോട്ട് നയിക്കുന്ന 55 കാരിയായ വിദ്യ ഛബ്രിയയുടെ കഴിവുകളെ മാസിക പുകഴ്ത്തുകയും ചെയ്യുന്നു.
28 വ്യത്യസ്തങ്ങളായ വ്യവസായ ശൃംഖലകള്‍ ഉള്‍പ്പെട്ട ഒരു വന്‍ വ്യവസായ സാമ്രാജ്യമാണ് വിദ്യ ഛബ്രിയയുടെ കയ്യില്‍ സുരക്ഷിതമായി മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയിലെ ഷാ വാലസ് മദ്യനിര്മ്മാണക്കമ്പനിയുള്പ്പെടെയുള്ളതാണ് ഈ സാമ്രാജ്യം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ജംബോ ഇലക്ട്രോണിക്സും ഇവരുടെ സാമ്രാജ്യത്തിലെ പ്രധാന കണ്ണിയാണ്. സോണി ഉല്പന്നങ്ങളുടെ ലോകത്തില്‍ വച്ച് ഏറ്റവും വലിയ വിതരണക്കാരാണ് ജംബോ ഇലക്ട്രോണിക്സ്. ഇപ്പോള്‍ ജംബോ ഗ്രൂപ്പിന് 150 രാജ്യങ്ങളില്‍ ശാഖകളുണ്ട്.
ഷാ വാലസ്, ഡണ്‍ലപ് ഇന്ത്യ, മാതര്‍ ആന്റ് പ്ലാറ്റ്, ഫാല്‍ക്കണ്‍ ടയേഴ്സ്, ഹിന്ദുസ്ഥാന്‍ ഡോര്‍ ഒളിവര്‍, ഗോര്‍ഡണ്‍ വൂഡ്റോഫ് എന്നീ കമ്പനികളെ ഏറ്റുെടുത്തുകൊണ്ട് മനു ഛബ്രിയ തന്റെ വ്യവസായം വിപുലമാക്കുകയായിരുന്നു. മനു ഛബ്രിയയുടെ ആകസ്മിക മരണം ഈ വ്യവസായസാമ്രാജ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ മനുവിന്റെ മരണശേഷം കടിഞ്ഞാണ്‍ കയ്യാളിയ വിദ്യ കരുതലോടെ, ക്ഷമയോടെ കരുക്കള്‍ നീക്കുകയായിരുന്നു. അതിന് ശേഷം ഓരോ കമ്പനികളും കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് സഞ്ചരിയ്ക്കുകയാണ്.
യുഎസിന് പുറത്തുള്ള 50 വ്യവസായ വനിതകളില്‍ 38ാം സ്ഥാനത്താണ് വിദ്യ ഛബ്രിയ.



Click it and Unblock the Notifications
