Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അത്ഭുതലോകത്തില്‍ മോണിക്ക അലി
2003 ലെ ബുക്കര്‍ സമ്മാനത്തിനുള്ള നോമിനികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക ഏഷ്യക്കാരിയാണ് മോണിക്ക അലി. കോമണ്‍വെല്‍ത്ത് രാജ-്യങ്ങളില്‍ നോബല്‍ സമ്മാനത്തിനോളം പ്രാധാന്യം കല്‍പ്പിക്കുന്ന ബുക്കര്‍ സമ്മാനം ബ്രട്ടീഷ് സര്‍ക്കാരാണ് നല്‍കുന്നത്. അമ്പതിനായിരം പൗണ്ടാണ് സമ്മാനത്തുക.
മോണിക്ക അലിയുടെ ബ്രിക്ക് ലെയ്ന്‍ എന്ന കൃതിയാണ് ബുക്കര്‍ സമ്മാനത്തിന് പരിഗണിയ്ക്കുന്നത്. മോണിക്കയുടെ സ്വന്തം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടാണ് ഈ നോവല്‍. ബംഗ്ലാദേശില്‍ നിന്നും ലണ്ടനിലേക്ക് കുടിയേറിയ മോണിക്ക അലിയുടെ പ്രതിച്ഛായതന്നെയാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ നസ്നീനും. ബ്രിട്ടനിലേക്ക് കുടിയേറിയ ബംഗ്ലാദേശ്കാരുടെ ജീവിതം ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണാനുള്ള ശ്രമമാണിത്. നെല്‍വയലുകളും അഴുക്കുപിടിച്ച വഴികളും നിറഞ്ഞ ബംഗ്ലാദേശിലെ ഗ്രാമാന്തരീക്ഷത്തില്‍ നിന്നും വിവാഹശേഷം ലണ്ടന്‍ എന്ന വന്‍നഗരത്തിലേക്ക് എത്തിപ്പെടുകയാണ് നസ്നീന്.
ഇപ്പോള്‍ തെക്കന്‍ ലണ്ടനില്‍ താമസിയ്ക്കുന്ന മോണിക്ക അലിയുടെ ഭര്‍ത്താവ് സൈമണ്‍ ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാണ്. രണ്ട് മക്കളുണ്ട്.
ഇന്റര്‍നെറ്റില്‍ യാദൃച്ഛികമായി കണ്ട ഒരു പരസ്യശകലമാണ് മോണിക്ക അലിയെ എഴുത്തിലേക്ക് തിരിച്ചുവിട്ടത്. ചെറുകഥയുണ്ടെങ്കില് സമര്‍പ്പിക്കൂ എന്നായിരുന്നു പരസ്യം. രസത്തിന് വേണ്ടി മോണിക്ക അലി ചെറുകഥ എഴുതാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. പക്ഷെ നോവല്‍ എന്ന മാധ്യമമാണ് തനിക്ക് കൂടുതല്‍ വഴങ്ങുക എന്ന് മോണിക്ക അലി മനസ്സിലാക്കി.
വെറുതെ ഒരു രസത്തിന് സ്വന്തം ജീവിത കഥ എഴുതിത്തുടങ്ങി. ആദ്യ രണ്ട് അധ്യായം എഴുതിത്തീര്‍ത്ത ശേഷം ഒരു പബ്ലിഷിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ അത് കാണിച്ചു. ഉടനെ ഈ നോവല്‍ പൂര്‍ത്തിയാക്കാനുള്ള കരാറാണ് സുഹൃത്തില്‍ നിന്ന് മോണിക്ക അലിയ്ക്ക് ലഭിച്ചത്.
വായനാസുഖമുള്ള, അമ്പരപ്പിക്കുന്ന, ഊഷ്മളവും ലളിതവുമായ രചനകളാണ് മോണിക്ക അലി എന്ന എഴുത്തുകാരിയെ വ്യത്യസ്തയാക്കുന്നത്.



Click it and Unblock the Notifications
