Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അലിഷയ്ക്ക് വിവാഹമണി മുഴങ്ങുമ്പോള്‍...
കണ്‍സ്ട്രക്ഷന്‍ ബിസിനസ്സില്‍ ശ്രദ്ധിയ്ക്കുന്ന റോമലിന് സംഗീതത്തില്‍ താല്പര്യമുണ്ട്. പ്രത്യേകിച്ചും അലിഷ ചനോയുടെ പാട്ടില്‍.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ബിസിനസ്സ് ടൂറിനെത്തിയതായിരുന്നു റോമല്‍. യാദൃച്ഛികമായി കണ്ടുമുട്ടിയതോടെ അലിഷയും റോമലും പ്രണയത്തിലേക്ക് വീണു.
റോമലിന്റെ അമ്മാവന് പണ്ട് സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചിരുന്നുവെന്ന് അലിഷ ചിനായ് പറയുന്നു. (ഒരു പക്ഷെ റോമലിന്റെ അമ്മാവനിലൂടെ തിരിച്ചുവരവ് നടത്താന്‍ അലിഷ മോഹിയ്ക്കുന്നുണ്ടോ?)
മെയ്ഡ് ഇന്‍ ഇന്ത്യ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് അലിഷ ചിനോയ് ഇന്ത്യയില്‍ പോപ്പ് സംഗീതരംഗത്ത് ശ്രദ്ധേയയായത്. അലിഷയുടെ പാവക്കുട്ടിയുടെ അനുസ്മരിപ്പിക്കുന്ന ചെറിയ മുഖവും ആരാധകര്‍ക്ക് ഹരമായി. ഈ ആല്‍ബത്തിന്റെ 35 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. പക്ഷെ പിന്നീട് ഒട്ടേറെ ആല്‍ബങ്ങള്‍ ഇറക്കിയെങ്കിലും അലിഷയ്ക്ക് വിജയം ആവര്‍ത്തിക്കാനായില്ല. ജാദു, ബേബി ഡോള്‍, ആ അലിഷ എന്നീ ആല്‍ബങ്ങള്‍ ശരാശരി വിജയം മാത്രമാണ് കൊയ്തത്. ഈയിടെ പുറത്തിറങ്ങിയ ഇഷ്ക് ഇഷ്ക് ഹെയും വിജയം കൊയ്തില്ല.
ബോളിവുഡില്‍ ചലച്ചിത്രഗാനങ്ങള്‍ പാടി നോക്കിയെങ്കിലും തിളങ്ങിയില്ല. കരിഷ്മ കപൂറിന് വേണ്ടിയാണ് ഏതാനും ഗാനം ആലപിച്ചത്. മാഗ്നാ സൗണ്ടുമായുള്ള കേസും അനുമാലിക്കുമായുണ്ടായ പിണക്കവും അലിഷയെ തളര്‍ത്തി. നിരാശയായി കഴിയുന്നതിനിടയ്ക്കാണ് ഇപ്പോള്‍ അലിഷ വിവാഹത്തിലേക്ക് തിരിയുന്നത്. വിവാഹത്തിലൂടെ അലിഷയ്ക്ക് നഷ്ടപ്പെട്ട ഭാഗ്യങ്ങള്‍ തിരിച്ചെത്തുമോ?



Click it and Unblock the Notifications
