Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
പെണ്‍ഭ്രൂണങ്ങളുടെ കൂട്ടക്കുരുതി
രാജ-സ്ഥാനിലുള്ള മഹിളാ മണ്ഡലിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴാണ് പ്രധാനമന്ത്രിയിങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ സംസ്കാരത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയും ശാപവുമാണ് പെണ്ഭ്രൂണഹത്യയെന്നും വാജ-്പേയി ചൂണ്ടിക്കാട്ടി.
സ്ത്രീ-പുരുഷ അനുപാതത്തില്‍ വരുന്ന ഈ വ്യത്യാസം സമൂഹത്തിനുള്ള അപായമണിയാണെന്നും വാജ-്പേയി പറഞ്ഞു. ഏറെ പുരോഗമിച്ചുവെന്ന് നാം കരുതുന്ന പല സംസ്ഥാനങ്ങളിലും പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്ന് അറിയുക.
തമിഴ്നാട്ടിലെ സേലത്തും മറ്റും പെണ്‍കുട്ടിയാണ് പിറക്കുന്നതെങ്കില്‍ വായില്‍ നെല്മണിയിട്ട് കൊല്ലുന്ന സമ്പ്രദായം ഇപ്പോഴും പരസ്യമായി നടക്കുന്നുണ്ട്. ഇത് ഗ്രാമങ്ങളിലെ സ്ഥിതിയാണെങ്കില്‍ നഗരത്തില്‍ വിദ്യാസമ്പന്നരായ ദമ്പതികള്‍ പോലും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഭ്രൂണഹത്യ നടത്തുന്നത് പതിവായിരിയ്ക്കുകയാണ്. പഞ്ചാബ് , ഹര്യാന എന്നീ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം അപായകരമായ തോതില്‍ കുറയുകയാണ്. ഭ്രൂണഹത്യ നടക്കുന്നതില്‍ പ്രധാനപ്പെട്ട സംസ്ഥാനങ്ങളാണ് ഇവ രണ്ടും.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളെ അപേക്ഷിച്ച് കൂടിവരികയാണ്. ഇത് മൂലം വിവാഹപ്രായമെത്തുന്ന ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാനില്ലാത്ത സ്ഥിതിവിശേഷമുണ്ട്. മാത്രമല്ല, ചില സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികള്‍ വധുക്കളെ തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്ന സ്ഥിതിവിശേഷവും സംജാതമായിരിക്കുന്നു.
ഗര്‍ഭാവസ്ഥയില്‍ തന്നെ ഭ്രൂണത്തിന്റെ ലിംഗ പരിശോധന നടത്തുന്ന അള്‍ട്രാസൗണ്ട് സ്കാനിംഗ് ആണ് വില്ലന്‍. ഭ്രൂണത്തിന്റെ ലിംഗപരിശോധന നടത്തുന്നതിന്റെ സാധ്യത കണ്ടറിഞ്ഞ് ഇപ്പോള്‍ നാടാകെ കൂണുകള്‍ പോലെ ഇത്തരം അള്‍ട്രാസൗണ്ട് സ്കാനിംഗ് സെന്ററുകള്‍ മുളച്ചുപൊന്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേ മതിയാവൂ.
പക്ഷെ അതിനപ്പുറം ഈ പ്രശ്നം യഥാര്‍ത്ഥത്തില്‍ പരിഹരിയ്ക്കപ്പെടണമെങ്കില് പെണ്‍കുട്ടികളുടെ ഇന്നത്തെ സാമൂഹ്യാവസ്ഥയ്ക്ക് മാറ്റം വരുത്തിയേ മതിയാവൂ. പെണ്‍കുട്ടികള്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലില്ല. ഇവരുടെ വിദ്യാഭ്യാസവും സംരക്ഷണവും വിവാഹവുമെല്ലാം ശരാശരി കുടുംബത്തെ സംബന്ധിച്ചിടത്തോളം തീരാഭാരമാണ്.
സ്ത്രീധനം എന്ന സമ്പ്രദായം ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുള്ള ഒരു അലിഖിത നിയമം പോലെയാണ്. പെണ്‍കുട്ടിയ്ക്ക് വിവാഹമാര്‍ക്കറ്റില്‍ നല്ല വരനെ ലഭിയ്ക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം നല്കാന് തയ്യാറായാല്‍ മതിയെന്നതാണ് സ്ഥിതിവിശേഷം.



Click it and Unblock the Notifications
