Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മല്ലു മോഡല്‍: ശ്വേത
മലയാളം സംസാരിക്കാന്‍ അത്രയ്ക്കറിയില്ലെങ്കിലും താനൊരു തനി മലയാളിയാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ശ്വേതയ്ക്ക് മടിയില്ല. കാരണം കേരളം പകര്‍ന്നുതന്ന മുഖശ്രീയാണ് തന്നെ താനാക്കിയതെന്നാണ് ശ്വേതയുടെ വിശ്വാസം. തന്റെ നീലക്കണ്ണുകളും നീണ്ട കറുത്ത തലമുടിയും മലയാളത്തിന്റെ വരമാണെന്ന് ശ്വേത പറയുന്നു.
തൃശൂര്‍ അന്തിക്കാട് സ്വദേശി പരേതനായ വിജയന് നായരാണ് ശ്വേതയുടെ അച്ഛന്. പാലക്കാട് കാവിശേരി സ്വദേശി ഉഷാ വിജയനാണ് അമ്മ. ഒരേയൊരു കൊച്ചനുജന് അഭിഷേക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി.
ദുബായിലായിരുന്നു അച്ഛന് വിജയന് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ചെറുപ്പം മുതലേ വളര്‍ന്നത് ദുബായില്‍. ആ അര്‍ത്ഥത്തില്‍ മറുനാടന്‍ മലയാളിയായാണ് ശ്വേത വളര്‍ന്നത്. ഇക്കഴിഞ്ഞ മിസ് ഇന്ത്യാ മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരിയാണ് ശ്വേത നായര്‍. മിസ് ദുബായ് പട്ടം നേടിയതും ശ്വേത തന്നെ.
ഈയിടെ സാംസങ്, നാഷണല്‍ പാനസോണിക്, ഫോര്‍ഡ് കാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ ഉല്പന്നങ്ങളുടെ മോഡലാണ് ശ്വേത. ഇപ്പോള്‍ ആഗസ്തിന്റെ മിസ് എര്‍ത്ത് മത്സരത്തിലാണ് ശ്വേതയുടെ ശ്രദ്ധ. അതിനുള്ള തയ്യാറെടുപ്പിലാണ് ഈ മല്ലു സുന്ദരി. മലയാളത്തിന്റെ പ്രകൃതി നല്കിയ സൗന്ദര്യം ഈ മത്സരത്തില്‍ തനിയ്ക്ക് ഗുണം ചെയ്യുമെന്ന് ശ്വേത വിശ്വസിയ്ക്കുന്നു.



Click it and Unblock the Notifications
